മെഡിക്കല്‍ കോളേജ് ഭൂമിയിലെ കാപ്പിക്കള്ളന്‍മാരില്‍ 2 പേര്‍ അറസ്റ്റില്‍

നിര്‍ദ്ധിഷ്ട മെഡിക്കല്‍ കോളേജ് ഭൂമിയിലെ കാപ്പിത്തോട്ടത്തില്‍ നിന്നും കാപ്പിക്കുരു മോഷണം പോയതുമായി ബന്ധപ്പെട്ട് രണ്ട് പേരെ കമ്പളക്കാട് അഡീഷണല്‍ എസ്.ഐ ഹരിലാല്‍ ജി നായരും സംഘവും അറസ്റ്റ് ചെയ്തു. പുളിയാര്‍മല മണ്ഡപക്കുന്ന് പൊക്കത്തായി ജോണ്‍സണ്‍ (39), പുളിയാര്‍മല മൂവട്ടിക്കുന്ന് കോളനി വിജയന്‍ (49) എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച കാപ്പിക്കുരു കല്‍പ്പറ്റ പിണങ്ങോട് റോഡിലെ മലഞ്ചരക്ക് കടയില്‍ ഘട്ടംഘട്ടമായി വില്‍പന നടത്തി വരുന്നതിനിടെ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും പോലീസ് പിടികൂടിയത്.
എന്നാല്‍ ഇവരെ കൂടാതെ വേറെയും പ്രതികള്‍ കാപ്പിമോഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസിന് ധാരണയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.അഡീഷണല്‍ എസ്.ഐ ഹരിലാല്‍ ജി നായര്‍,എസ്.ഇ.പി.ഒ സുനില്‍കുമാര്‍ തുടങ്ങിയവരുടെ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളില്‍ 2 പേര്‍ അറസ്റ്റിലായത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍