മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റില്‍

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെച്ച് 3000 മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍.കോഴിക്കോട് എലത്തൂര്‍ വെങ്ങാലി സ്വദേശി മാമുക്കോയ (40) യെയാണ് കര്‍ണാടക ബസില്‍ നിന്നും ഇന്ന് രാവിലെ പതിനൊന്നരയോടെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തതു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍പെക്ടര്‍ പ്രേം കൃഷ്ണ, എക്‌സൈസ് ഇന്‍സപെക്ടര്‍ സുരേഷ്, പ്രിവന്റീവ് ഓഫീസര്‍ സജീവന്‍.ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സോമന്‍ എം, അനീഷ് എ.എസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത് . വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ വി.മുരളീധരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഗുളികകള്‍ പിടികൂടിയത്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍