OPEN NEWSER

Friday 16. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അബ്കാരി കേസടക്കം വിവിധ കേസുകളിലെ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കി; തീരുമാനം വിവാദമാകുന്നു

  • Mananthavadi
16 Oct 2026

വെള്ളമുണ്ട: യൂത്ത് കോണ്‍ഗ്രസ് വെള്ളമുണ്ട മണ്ഡലം പ്രസിഡന്റായി അബ്കാരി കേസടക്കം നിരവധി കേസുകളിലെ പ്രതിക്ക് താല്‍ക്കാലിക ചുമതല നല്‍കിയത് വിവാദമാകുന്നു.വിവിധ കേസുകളിലെ പ്രതികളെയും, ജാമ്യത്തിലിറങ്ങിയശേഷം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും മറ്റും ലക്ഷ്യമിട്ടുള്ള പോലീസിന്റെ  ഓപ്പറേഷന്‍ ഗ്രിപ്പില്‍ നിരീക്ഷണത്തിലുള്ളപഴഞ്ചന സ്വദേശി ജോഫിന്‍ ജോസഫിനാണ്
താല്‍ക്കാലിക ചുമതല നല്‍കിയത്.'ഭരണഘടനയാണ് കാവല്‍, സമത്വമാണ് രാഷ്ട്രീയം, ലഹരിയാണ് ശത്രു ' എന്നീ മുദ്രാവാക്യം ഉയര്‍ത്തി ഒക്ടോബര്‍ 30ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും കായിക യുവജന ക്ഷേമ മന്ത്രിയുമായ അഡ്വ.ജനീഷ് നയിക്കുന്ന പദയാത്രയുടെ മുന്നോടിയായി നിര്‍ജ്ജീവമായ  യൂത്ത് കോണ്‍ഗ്രസ് മണ്ഡലംകമ്മിറ്റികള്‍ പുനരുജ്ജീവിപ്പിക്കുന്നതിനായാണ്  ജില്ലയില്‍ 7 മണ്ഡലം പ്രസിഡന്റുമാരെ മാറ്റി പുതിയ ആളുകള്‍ക്ക് താല്‍ക്കാലിക സ്ഥാനം നല്‍കിയത്.എക്‌സൈസില്‍ അബ്കാരി കേസിലെ പ്രതിയും, പോലീസില്‍ വെള്ളമുണ്ട, തൊണ്ടര്‍നാട് ,മീനങ്ങാടി സ്‌റ്റേഷനുകളില്‍ അഞ്ചോളം കേസുകളിലെ പ്രതിയുമായിരുന്ന വ്യക്തിക്ക് ഒരു വീണ്ടുവിചാരവുമില്ലാതെ മണ്ഡലം പ്രസിഡന്റ് സ്ഥാനം നല്‍കിയത് തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നു.ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ നടത്തുന്ന യാത്രയുടെ മുന്നോടിയായാണ്  ഇത്തരമൊരു നീക്കമെന്നതും വിവാദമാകുകയാണ്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് തിങ്കളാഴ്ച അവധി
  • അബ്കാരി കേസടക്കംവിവിധ കേസുകളിലെ പ്രതിക്ക്‌യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കി;തീരുമാനം വിവാദമാകുന്നു
  • ദേശീയ കരകൗശല അവാര്‍ഡ് വയനാട് സ്വദേശിയായ കൃഷ്ണപ്രസാദിന്
  • നെടുമ്പാശ്ശേരി അപകടം; കൊല്ലപ്പെട്ട ദേവികയുടെയും ഇയാസിന്റെയും ബന്ധുക്കളെ സാന്ത്വനിപ്പിച്ച് മന്ത്രി സിദ്ദീഖ്; പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി
  • നെല്‍വിത്തുകളുടെ കാവലാള്‍ക്ക് നാടിന്റെ വിട
  • 'മണ്ണിനെ സ്‌നേഹിച്ച് മണ്ണിലേക്ക് മടങ്ങി' പത്മശ്രീ ചെറുവയല്‍ രാമന്‍
  • പന്തിപ്പൊയിലില്‍ വന്‍ മയക്കുമരുന്ന് വേട്ട; പ്രതിക്കായി തിരച്ചില്‍
  • ഹാഷിഷ് ഓയിലും മെത്താഫിറ്റമിനും പിടികൂടി: പ്രതിക്കായി അന്വേഷണം ഊര്‍ജിതം
  • പറമ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയാള്‍ പിടിയില്‍:
  • ഇഎസ്എ ഭൂപടം ജനങ്ങളെ കബളിപ്പിക്കുന്നത്: കര്‍ഷക തൊഴിലാളി യൂണിയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show