മുണ്ടക്കൈ ഉരുള്‍ പൊട്ടല്‍ ദുരന്തബാധിത മേഖലയിലെ മുഴുവന്‍ വായ്പകളും സര്‍ക്കാര്‍ ഏറ്റെടുക്കണം: മലബാര്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.റ്റി.യു.സി)
മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതമേഖലയിലെ മുഴുവന്‍ ആളുകളുടെയും വായ്പകളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മലബാര്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.റ്റി.യു.സി)സെന്റി നല്‍റോക്ക് എസ്‌റ്റേറ്റ് കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ദുരന്തബാധിതരുടെ മുണ്ടക്കൈ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചിട്ടുള്ള 700 കോടിയിലധികം രൂപയില്‍ നിന്നും ഇതിനുള്ള തുക കണ്ടെത്തണമെന്നും ദുരന്തബാധിതരുടെ വായ്പകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും യോഗം കുറ്റപ്പെടുത്തി.യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി. സുരേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. എന്‍.കെ. സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
ഒ. ഭാസ്‌കരന്‍, ജമാല്‍, എ. പ്രശാന്ത്, വി.കെ.അബൂബക്കര്‍ ,ലത്തീഫ് സി.എം, ശ്രീധരന്‍, രവി ,എം.മാധവി, ശര്‍മ്മിള , എം.നോറിസ്, എന്‍. അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
