പരിസ്ഥിതി ലോല മേഖല: സ്വതന്ത്ര കര്‍ഷക സംഘം പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചത് 500 ഇമെയിലുകള്‍
ബത്തേരി: പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമിയും നിര്‍മ്മിതികളും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘം ആരംഭിക്കുന്ന സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് ജില്ലയില്‍ നിന്ന് 500 ഇ മെയില്‍ അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുല്‍ അസീസ് നിര്‍വ്വഹിച്ചു. ഇ.എസ്.എയില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ 131 വില്ലേജുകളില്‍ 13 എണ്ണം വയനാട്ടിലാണ്. ജനവാസമുള്‍പ്പെടെയുള്ള 952 ച.കി.മീറ്റര്‍ ഭൂമിയാണ് ജില്ലയില്‍ ഇ.എസ്.എ പരിധിയില്‍ വരുന്നത്. 1,45, 171 ജനങ്ങളെയും ബാധിക്കും. വനാതിര്‍ത്തിയില്‍ മാത്രം ഇ.എസ്.എ പരിധി നിശ്ചയിക്കുക, ഇ.എസ്.എ പരിധിയില്‍ കുറഞ്ഞ ഭാഗങ്ങള്‍ മാത്രം വരുന്ന വില്ലേജുകളെ അടിസ്ഥാന യൂനിറ്റുകളാക്കാതിരിക്കുക, സര്‍വേ നമ്പറുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമായ ഇ.എസ്എ ഭൂപടം പ്രസിദ്ധീകരിക്കുക,കരട് വിജ്ഞാപനത്തിന് പരാതികളും, നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും നല്‍കാനുള്ള സമയം നീട്ടുക തുടങ്ങിയ അനേകം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇമെയില്‍ അയച്ചത്. തുടര്‍ സമരങ്ങള്‍ അടുത്താഴ്ച മുതല്‍ തുടരും. ടിപ്പു സുല്‍ത്താന്‍ പ്ലൈസില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എം. അന്ത്രു ഹാജി അധ്യക്ഷത വഹിച്ചു. മുതിര മായന്‍ ഹാജി, കല്ലിടുമ്പന്‍ ഹംസ ഹാജി, ലത്തീഫ് അമ്പലവയല്‍, അലവി വടക്കേതില്‍, കാസിം ഹാജി ബീനാച്ചി, ഖാലിദ് വേങ്ങൂര്‍, ഷംസുദ്ദീന്‍ ബിദര്‍ക്കാട്, ഇബ്രാഹിം തൈ തൊടി, ഉസ്മാന്‍ പള്ളിയാല്‍, ബാവക്ക ചീരാല്‍, പി.കെ.മൊയ്തീന്‍ കുട്ടി, അസൈനാര്‍ കല്ലിടുമ്പന്‍, കാസിം പി.കെ, ജമീല കുടുക്കി, സൈനബ സെയ്തലവി, നിസാം കല്ലൂര്‍, പി.വി. ഹൈദര്‍, പി.അബ്ദുറഹിമാന്‍, സൈനബ പ ഉസ്മാന്‍ പ്രസംഗിച്ചു. ബഷീര്‍ നായ്ക്കട്ടി സ്വാഗതവും അലവി വടക്കേതില്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
