OPEN NEWSER

Monday 21. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മതിയായ രേഖകളില്ലാത്ത 1.44 കോടി രൂപയുമായി മൂന്ന് പേര്‍ പിടിയില്‍

  • Mananthavadi
31 Aug 2026

മാനന്തവാടി: തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാട്ടിക്കുളത്ത് വെച്ച് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 1,44,50,000 (ഒരു കോടി നാല്‍പ്പത്തിനാല് ലക്ഷത്തി അന്‍പതിനായിരം) രൂപ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാറില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.വടകര അടക്കത്തെരുവ് അമീന കോട്ടേജില്‍ പ്രഭുരാജ് (20), കണ്ണൂര്‍ പാനൂര്‍ ഭീമ നിവാസില്‍ സ്വപ്നില്‍ (23), മഹാരാഷ്ട്ര ഭല്‍വാണി സ്വദേശി രാഹുല്‍ (26) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം KA 13 Z 9121 നമ്പര്‍ കാറില്‍ സഞ്ചരിക്കവേയാണ് ഇവര്‍ വലയിലായത്.
തിരുനെല്ലി എസ്.ഐ. എം.സി പവനന്‍, സി.പി.ഒ മാരായ ജിതിന്‍, ജോബിന്‍സ് എന്നിവരും വയനാട് ജില്ലാ ഡാന്‍സാഫ് (DANSAF) ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെടുത്തത്. പിടിച്ചെടുത്ത തുകയ്ക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ മൂവര്‍ക്കും കഴിയാതിരുന്നതിനെ തുടര്‍ന്ന് പോലീസ് തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചു വരികയാണ്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
  • സിസ്റ്റം ശരിയല്ല സാര്‍..!! വയനാട് ഗവ.മെഡിക്കല്‍ കോളേജിലെ സങ്കീര്‍ണ നടപടിക്രമങ്ങള്‍ രോഗികളെ വലയ്ക്കുന്നതായി പരാതി
  • ബത്തേരി സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം:പ്രതിയായ പോലീസുകാരന്‍ പിടിയില്‍
  • കോഴിക്കോട്-ബത്തേരി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകള്‍ തേടും: മന്ത്രി ടി. സിദ്ദിഖ്
  • വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ
  • കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി സിദ്ദിഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show