OPEN NEWSER

Monday 21. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് സ്വദേശിയെ കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റംഗമായി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു

  • Keralam
21 Aug 2026

തിരുവന്തപുരം: കേരളത്തിന്റെ മാതൃ സര്‍വകലാശാലയായ കേരള സര്‍വകലാശാലയുടെ ഉന്നതാധികാര സമിതിയായ സിന്‍ഡിക്കേറ്റിലേക്ക് വാളാട് സ്വദേശി ഡോ. നൗഷാദിനെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു. നാക് അക്രഡിറ്റേഷനില്‍ എ ഡബിള്‍ പ്ലസും ദേശീയ റാങ്കിംഗില്‍ രാജ്യത്തെ തന്നെ സംസ്ഥാന  സര്‍വകലാശാലകളില്‍ അഞ്ചാം സ്ഥാനത്തുമുള്ള കേരള സര്‍വകലാശാലയുടെ ഭരണതലത്തില്‍ എത്തുന്ന ആദ്യ വയനാട്ടുകാരനാണ് ഡോ. നൗഷാദ്. കേരള സര്‍വകലാശാലയിലെ മുന്‍ വകുപ്പ് മേധാവി കൂടിയായ ഡോ. നൗഷാദിന്റെഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തത്. മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റി, തിരുവള്ളൂര്‍ യൂണിവേഴ്‌സിറ്റി, ശ്രീ നാരായണ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയ സര്‍വകലാശാലകളുടെ പഠന ബോര്‍ഡംഗം കൂടിയാണ് ഡോ. നൗഷാദ് . സിന്‍ഡിക്കേറ്റിലെ സുപ്രധാന സ്ഥിരംസമിതിയായ അക്കാദമിക് & റിസര്‍ച്ച് കമ്മിറ്റിയുടെ കണ്‍വീനറായി കഴിഞ്ഞ ദിവസം ഡോ.നൗഷാദ് ചുമതലയേറ്റു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
  • സിസ്റ്റം ശരിയല്ല സാര്‍..!! വയനാട് ഗവ.മെഡിക്കല്‍ കോളേജിലെ സങ്കീര്‍ണ നടപടിക്രമങ്ങള്‍ രോഗികളെ വലയ്ക്കുന്നതായി പരാതി
  • ബത്തേരി സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം:പ്രതിയായ പോലീസുകാരന്‍ പിടിയില്‍
  • കോഴിക്കോട്-ബത്തേരി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകള്‍ തേടും: മന്ത്രി ടി. സിദ്ദിഖ്
  • വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ
  • കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി സിദ്ദിഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show