ബന്ധുവായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച അമ്പത്തേഴുകാരന്‍ അറസ്റ്റില്‍; സംഭവം പുറത്തറിഞ്ഞത് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍; പ്രതിയുടെ മൊബൈലില്‍ ഇരയുടെ നഗ്‌നദൃശ്യങ്ങളും

തമിഴ്നാട് നെല്ലിയളം പതിനേറ്റുകുന്ന് ബിദര്‍ക്കാട് മുണ്ടണിശ്ശേരി തങ്കച്ചന്‍(57) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബന്ധുവായ 15 കാരിയെ പ്രതിയുടെ ബിദര്‍ക്കാട് വീട്ടില്‍ വെച്ചും ചീരാല്‍ പഴൂരിലെ പ്രതിയുടെ സ്ഥാപനത്തില്‍ വെച്ചും പീഢനത്തിരയാക്കിയാതായാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം വെളിച്ചത്ത് വന്നത്. ആദ്യഘട്ടത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് വിട്ടയച്ചൂവെങ്കിലും പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളുടെ മൊബൈലില്‍ നിന്നും കുട്ടിയുടെ നഗ്‌നദൃശ്യങ്ങളും പോലീസ് കണ്ടെത്തി.
തങ്കച്ചന്റെ ഉപദ്രവം സഹിക്കവയ്യാതായതോടെയാണ് പെണ്‍കുട്ടി ഇയാളുടെ പഴൂരുള്ള സ്ഥാപനത്തില്‍ വെച്ച് കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പോലീസ് ഭാഷ്യം. തങ്കച്ചന്‍ തന്നെയാണ് കുട്ടിയെ ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. തുടര്‍ന്ന് കുട്ടിയുടെ മൊഴി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. ആദ്യ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ആരോപണം നിഷേധിച്ചിരുന്നു. കൂടാതെ കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യവും മറ്റും ഇയ്യാള്‍ക്കുനകൂലമായി വന്നതോടെ ഇയ്യാളെ പോലീസ് വിട്ടയക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി മജസ്ട്രേറ്റിന് വിശദമായി മൊഴി നല്‍കുകയും, തുടര്‍ന്ന് നടന്ന വൈദ്യ പരിശോധനയില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിയുകയും ചെയ്തതോടെയാണ് അമ്പത്തേഴ് കാരനായ തങ്കച്ചന്‍ കുടുങ്ങിയത്. സത്യാവവസ്ഥ ബോധ്യപ്പെട്ട പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൊബൈലില്‍ നിന്നും കുട്ടിയുടേതടക്കമുള്ള അശ്ശീല ദൃശ്യങ്ങളും കണ്ടെടുത്തു. തങ്കച്ചനെതിരെ പോക്സോ, ഐ.ടി ആക്ടുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയ്യാളെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍