വെള്ളമുണ്ട പബ്ലിക് ലൈബ്രറി 90-ാം വാര്‍ഷികാഘോഷം; ലോഗോ പ്രകാശനം ചെയ്തു
വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ട 1936ല്‍ സ്ഥാപിതമായി 90 വര്‍ഷങ്ങള്‍ പിന്നിട്ട അവസരത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയുടെ ലോഗോ പ്രകാശനം വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാനും വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ടി .എം കമര്‍ലൈല അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ റംല മുഹമ്മദ്, ആദ്യകാല ലൈബ്രറി ഭാരവാഹികളായ പി.ജെ ആന്റണി, വി.കെ ശ്രീധരന്‍, ടിഎല്‍സി അംഗം എം മുരളീധരന്‍, മേരാ യുവ ഭാരത് വയനാട് പ്രതിനിധി കെ.എ അഭിജിത്ത്, മീഡിയാ പ്രതിനിധികളായ സി.വി ഷിബു, വി.ആര്‍ രാജിത്ത്, ലൈബ്രറി പ്രവര്‍ത്തകരായ മിഥുന്‍ മുണ്ടക്കല്‍, എം മോഹനകൃഷ്ണന്‍, എന്‍.ജി ശാരദ, എന്‍.കെ ബാബുരാജ്, എം.ജെ ത്രേസ്യ, എം.നാരായണന്‍, എം.സരസമ്മ, വി.എം ഷീല എന്നിവര്‍ സന്നിഹിതരായിരുന്നു. സ്വാഗതസംഘം കണ്‍വീനര്‍ എം സുധാകരന്‍ സ്വാഗതവും ട്രഷറര്‍ എം മണികണ്ഠന്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
