OPEN NEWSER

Saturday 01. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സെക്ടര്‍ സ്‌പെസിഫിക് പരിശീലനം സമാപിച്ചു

  • S.Batheri
31 Jul 2026

ബത്തേരി: കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന സെക്ടര്‍ സ്‌പെസിഫിക് പരിശീലനം സമാപിച്ചു. ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് വിത്ത് ഇംപോര്‍ട്ട് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് എന്ന വിഷയത്തില്‍ സുല്‍ത്താന്‍ ബത്തേരി സപ്ത ഹോട്ടലില്‍ നടന്ന പരിശീലനത്തിന്റെ സമാപന സമ്മേളനം സുല്‍ത്താന്‍ ബത്തേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എം.ജി ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. സംരംഭങ്ങളുടെ മത്സരക്ഷമത, സാങ്കേതിവിദ്യയുടെ പ്രയോജനം, ഉത്പാദനക്ഷമത, ബിസിനസ് വളര്‍ച്ച മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി 2027 മാര്‍ച്ചോടെ സംസ്ഥാനത്തെ ആറായിരത്തോളം എം.എസ്.എം.ഇ സംരംഭകര്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്‍കും. ഉദ്യം രജിസ്‌ട്രേഷനുള്ള ജില്ലയിലെ 60 സംരംഭകരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലനത്തില്‍ പങ്കെടുത്ത സംരംഭകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എ ജിഷ അധ്യക്ഷയായ പരിപാടിയില്‍ കെ.ഐ.ഇ.ഡി മാനേജര്‍ ശ്രീശരത്, അസിസ്റ്റന്റ് ഡയറക്ടര്‍ അശ്വിന്‍ പി കുമാര്‍ എന്നിവര്‍ സംസാരിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനുകൂല തെളിവുകള്‍ പരിഗണിച്ചില്ല; മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും: എം. ഗീതാനന്ദന്‍
  • കോടതി വിധി ജനാധിപത്യപരമല്ല: സി.കെ ജാനു
  • വയനാടിനെ അവോക്കാഡോയുടെ ഹബ്ബാക്കി മാറ്റുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്
  • 2003 മുത്തങ്ങ സമരം: അബ്ദുല്‍ സലാം, ശശിധരന്‍ വധശ്രമ കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവ്
  • മുത്തങ്ങ സമരം: പോലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദന്‍ കുറ്റവിമുക്തന്‍; മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു
  • ശമ്പള കുടിശ്ശികയ്ക്ക് പിന്നാലെ പ്രഹരം: ഡിജിറ്റല്‍ സര്‍വേ പദ്ധതിയിലെ കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഉത്തരവ്
  • കാപ്പി കര്‍ഷകരുടെ വിഷയങ്ങള്‍; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
  • ദുരന്തബാധിതര്‍ക്ക് സഹായവും പിന്തുണയും ഉറപ്പാക്കും: മന്ത്രി എ.പി അനില്‍കുമാര്‍
  • കത്തി കൊണ്ട് ആക്രമിച്ചു ഗുരുതര പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിക്ക് തടവും പിഴയും
  • ഉറ്റവരുറങ്ങുന്ന ഹൃദയഭൂമിയിലേക്ക് വീണ്ടും അവരെത്തി, ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി ഒരു നാടൊന്നാകെ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show