വയനാട് ജില്ലാ പഞ്ചായത്ത് പൗരാവകാശ രേഖ പ്രകാശനം ചെയ്തു
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിന്റെ പുതുക്കിയ പൗരാവകാശ രേഖ പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ സെക്രട്ടറി ബെന്നി ജോസഫിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളും ഘടക സ്ഥാപനങ്ങളുടെ വിവരങ്ങളും ഉള്‍പ്പെടുത്തി സമഗ്രമായി പരിഷ്‌ക്കരിച്ചാണ് പുതിയ പൗരാവകാശ രേഖ തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഗിരിജ കൃഷ്ണന്‍, ജിനി തോമസ്, വി.എന്‍ ശശീന്ദ്രന്‍, സല്‍മ മോയി, ഗിരിജാ കൃഷ്ണന്‍ എക്‌സികുട്ടീവ് എഞ്ചിനീയര്‍ ജിപ്‌സണ്‍ ജോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
