മേരി മാതാ കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി
മാനന്തവാടി: മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ 2025-26 വിദ്യാഭ്യാസ വര്‍ഷത്തെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ബിരുദദാന ചടങ്ങില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള പിഎച്ച്ഡി ജേതാക്കള്‍, ബിരുദാനന്തര ബിരുദധാരികള്‍, ബിരുദധാരികള്‍ എന്നിവരുള്‍പ്പെടെ 127 വിദ്യാര്‍ത്ഥികള്‍ക്കാണ് ബിരുദം നല്‍കി ആദരിച്ചത്.
കോളേജ് മാനേജര്‍ റവ.മോണ്‍.ഫാ.പോള്‍ മുണ്ടോളിക്കല്‍ അധ്യക്ഷ പ്രസംഗം നടത്തി. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവിയും മികച്ച അക്കാദമീഷ്യനുമായ ഡോ.എം.കെ സാബു മുഖ്യാതിഥിയായിരുന്നു. കോളേജ് അസോസിയേറ്റ് മാനേജര്‍ റവ.ഫാ.സിബിച്ചന്‍ ചേലയ്ക്കാപ്പിള്ളില്‍, പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ.തോമസ് മോണോത്ത്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ അജയ് ആന്റണി, വിദ്യാര്‍ത്ഥി പ്രതിനിധി സി.എലിസബത്ത് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
