OPEN NEWSER

Friday 24. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വള്ളിയൂര്‍ക്കാവ് റോഡിലെ ഫുട്പാത്ത് കാടുകയറി മൂടി; കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍

  • Mananthavadi
24 Jul 2026

മാനന്തവാടി: നഗരത്തിലെ പ്രധാന പാതകളിലൊന്നായ മാനന്തവാടിവള്ളിയൂര്‍ക്കാവ് റോഡിലെ ഫുട്പാത്ത് ചെടികളും വള്ളികളും പടര്‍ന്നുപിടിച്ച് കാടുകയറിയ നിലയില്‍. ഇതുമൂലം ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ എത്തുന്ന ഈ ഭാഗത്ത് കാല്‍നടയാത്ര തികച്ചും അസാധ്യമായിരിക്കുകയാണ്.
കെ.എസ്.എഫ്.ഇ, കാനറ ബാങ്ക്, ബെവ്‌കോ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്കും, അമൃത വിദ്യാലയമടക്കമുള്ള വിദ്യാലയങ്ങളിലേക്കും മറ്റും നാട്ടുകാര്‍ ദിനവും കടന്നുപോകുന്നത് ഈ വഴിയിലൂടെയാണ്. എന്നാല്‍ നടപ്പാത പൂര്‍ണ്ണമായും അടഞ്ഞുപോയതോടെ വയോധികരും സ്ത്രീകളും ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ ജീവന്‍ പണയം വെച്ച് റോഡിന് നടുവിലൂടെ നടക്കേണ്ട ഗതികേടിലാണ്.

അതിവേഗത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന വള്ളിയൂര്‍ക്കാവ് റോഡില്‍, വഴിപോക്കര്‍ റോഡിലിറങ്ങി നടക്കുന്നത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. രാത്രികാലങ്ങളില്‍ വെളിച്ചക്കുറവു കൂടിയാകുമ്പോള്‍ കാടുകയറിയ ഭാഗങ്ങളില്‍ പാമ്പ് അടക്കമുള്ള വിഷജീവികളുടെ ശല്യമുണ്ടാകുമോ എന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്.

അടിയന്തരമായി അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്നും, കാടുകള്‍ വെട്ടിമാറ്റി ഫുട്പാത്ത് കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചാരയോഗ്യമാക്കണമെന്നുമാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി മന്ത്രിമാരുമായി ചര്‍ച്ച നടത്തി
  • അവക്കാഡോ ഫെസ്റ്റ് ജൂലായ് 31 നും ആഗസ്റ്റ് ഒന്നിനും ബത്തേരിയില്‍.
  • വിദ്യാര്‍ഥികളുടെയും യുവാക്കളുടേയും നീതിക്കായുള്ള പോരാട്ടം തുടരും: കെ. എം അഭിജിത്ത് എംഎ എ
  • കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്ര പഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി
  • ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന തടവുകാരി മരിച്ചു
  • ചെളിക്കുളമായി ആലാന്‍പടി-മുത്തറ അങ്കണവാടി റോഡ്; പ്രദേശവാസികള്‍ വലയുന്നു
  • ഹോംസ്‌റ്റേയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • സില്‍ക്ക് ബോര്‍ഡിന്റെ എം.ആര്‍.എം.എ 2.0 ക്യാമ്പെയിന്‍ വയനാട്ടിലും
  • കുറ്റിയാടി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ആക്‌സില്‍ പൊട്ടി അപകടം: ഡ്രൈവറുടെ മനഃസാന്നിധ്യം ഒഴിവാക്കിയത് വന്‍ ദുരന്തം
  • ഓപ്പറേഷന്‍ തണ്ടര്‍: കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show