കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്‌ഐയുടെ അവകാശ പത്രികാ മാര്‍ച്ച്
കല്‍പ്പറ്റ: നീറ്റ് പരീക്ഷ അട്ടിമറിച്ച് ഇരുപതിലധികം വിദ്യാര്‍ത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ അവകാശ പത്രികാ മാര്‍ച്ചില്‍ പ്രതിഷേധം അണപൊട്ടി. നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഡല്‍ഹിയിലെ പ്രക്ഷോഭകരെ നിഷ്ഠൂരമായി അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ മുദ്രാവാക്യം മുഴങ്ങി. മോദി ജനാധിപത്യ ഇന്ത്യയുടെ അന്തകനാണെന്ന ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് ഹെഡ് പോസ്റ്റ് ഓഫീസില്‍ മുന്നില്‍ പൊലീസ് ബാരിക്കേഡുവച്ച് തടഞ്ഞു.
പൊലീസിനെയും ബാരിക്കേഡും മറികടന്ന് പ്രവര്‍ത്തകര്‍ ഗെയ്റ്റ് കടന്ന് അകത്തുകയറി പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡന്റ് അപര്‍ണ ഗൗരി, സെക്രട്ടറി എം എസ് ആദര്‍ശ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തുനീക്കി. പൊലീസ് വാഹനങ്ങള്‍ക്കുള്ളില്‍നിന്നും മുദ്രാവാക്യം മുഴക്കി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ജില്ലാ ഭാരവാഹികളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തതിനെതിരെ നഗരത്തില്‍ പ്രവര്‍ത്തകര്‍ വീണ്ടും പ്രകടനംനടത്തി. എസ്എഫ്‌ഐ സര്‍ക്കാരിനുമുന്നില്‍വയ്ക്കുന്ന അവകാശ പത്രിക അംഗീകരിക്കണമെന്ന ആവശ്യവും ഉയര്‍ത്തി.
കേന്ദ്രകമ്മിറ്റിഅംഗം ആര്യപ്രസാദ് ഉദ്ഘാടനം ചെയ്തു.
ഗുണ്ടായിസത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യസമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ഒരിഞ്ച് പിറകോട്ടില്ലാതെ പ്രക്ഷോഭം രാജ്യമാകെ ആളിപ്പടരുമെന്ന് ആര്യപ്രസാദ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അപര്‍ണ ഗൗരി അധ്യക്ഷയായി. കേന്ദ്രകമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രന്‍, അഥീന ഫ്രാന്‍സിസ്, മുഹമ്മദ് ഷിബിലി, ഇ എ സായന്ത് കൃഷ്ണ, സി ആര്‍ വിഷ്ണു, എ അബിന്‍ ബാബു, സച്ചു ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം എസ് ആദര്‍ശ് സ്വാഗതം പറഞ്ഞു. ജില്ലയിലെ മുഴുവന്‍ കോളേജുകളിലും പ്രകടനവും അവകാശ ദിനവും നടത്തിയ ശേഷമാണ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
