പോലീസുകാരന്റെ മുഖത്തടിച്ച സംഭവം: കെഎസ്‌യു ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു
കല്‍പ്പറ്റ: യൂത്ത് കോണ്‍ഗ്രസ് നടത്തിയ കല്‍പ്പറ്റ പോസ്റ്റ് ഓഫീസ് പ്രതിഷേധ മാര്‍ച്ചിനിടയില്‍ പോലീസുകാരന്റെ മുഖത്തടിച്ച കെ.എസ്.യു വയനാട് ജില്ലാ പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു. മര്‍ദനമേറ്റ വൈത്തിരി പ്രൊബേഷന്‍ എസ് ഐ ബേസില്‍ പോളിന്റെ പരാതി പ്രകാരം
ഗൗതം ഗോകുല്‍ദാസിനെതിരെയാണ് കല്‍പ്പറ്റ പോലീസ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വ്വണം തടസ്സപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ മര്‍ദിച്ചതിനെതിരെയുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിഷേധത്തിനിടെ ഗൗതം അടക്കമുള്ള പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയില്‍ ഗൗതം കൈനീട്ടി എസ്.ഐയുടെ മുഖത്തടിക്കുകയായിരുന്നു.മര്‍ദനത്തിന്റെ ദൃശ്യം മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
