പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ തിരുനാളിന് തുടക്കമായി
പുല്‍പ്പള്ളി: തീര്‍ത്ഥാടന കേന്ദ്രമായ പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ.ജോഷി പുല്‍പ്പയില്‍ കൊടിയേറ്റിയതോടെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളിന് തുടക്കമായി. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന എന്നിവയില്‍ നിരവധി വിശ്വാസികള്‍ പങ്ക് ചേര്‍ന്നു. ജൂലൈ 20 മുതല്‍ 27 വരെ എല്ല ദിവസവും വിശുദ്ധ കുര്‍ബ്ബാന, വചന സന്ദേശം, നൊവേനയും നടക്കും. സമാപന ദിനമായ 28ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന, നെവേന, സ്‌നേഹവിരുന്നോടെ തിരുനാള്‍ സമാപിക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
