ഡബ്ല്യുഎംഒ യില്‍ 'വേഗം' മാഗസിന്‍ പ്രകാശനം ചെയ്തു
മുട്ടില്‍: വയനാട് മുസ്ലിം ഓര്‍ഫനേജില്‍ (ഡബ്ല്യുഎംഒ ) വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ക്ക് പ്രോത്സാഹനമേകുന്ന 'വേഗം' മാഗസിന്റെ പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചു. 'വേഗം' മാഗസിന്‍കൃത്രിമ ബുദ്ധിയും ഫിഫയും എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് തയ്യാറാക്കിയത്. ഷമ്മാസ് ഹുദവി സ്വാഗതം ആശംസിച്ച ചടങ്ങില്‍ മായന്‍ മണിമ്മ അധ്യക്ഷത വഹിച്ചു.
പ്രശസ്ത എഴുത്തുകാരനായ സഫുവാന്‍ സാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും 'വേഗം' മാഗസിന്‍ പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു. ഡബ്ല്യുഎംഒ ഇ.എ വെള്ളമുണ്ട വൈസ് പ്രിന്‍സിപ്പല്‍ ശശി മാസ്റ്റര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ഡബ്ല്യുഎംഒ ഖതീബ് ഇര്‍ശാദ് വാഫി മാഗസിന്‍ ഏറ്റുവാങ്ങി.
ഷബീന എം.കെ., സാജിദ് മച്ചങ്ങില്‍ , അശ്‌റഫ് വാഴയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അഷ്മില ഇണഛ നന്ദി രേഖപ്പെടുത്തി.
വിദ്യാര്‍ത്ഥികളുടെ സാഹിത്യ, കലാ, സാങ്കേതിക ചിന്തകള്‍ക്ക് പുതുവഴി തുറക്കുന്ന സംരംഭമായി 'വേഗം' മാഗസിന്‍ മാറുമെന്ന് ചടങ്ങില്‍ അഭിപ്രായപ്പെട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
