OPEN NEWSER

Tuesday 25. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബത്തേരി സെന്റ് മേരീസ് കോളേജില്‍ ആദ്യ പി.എച്ച്.ഡി ഓപ്പണ്‍ ഡിഫന്‍സ് വിജയകരമായി നടത്തി

  • S.Batheri
11 Jul 2026

ബത്തേരി: സെന്റ് മേരീസ് കോളേജില്‍ ആദ്യമായി സംഘടിപ്പിച്ച പി.എച്ച്.ഡി ഓപ്പണ്‍ ഡിഫന്‍സും പബ്ലിക് വൈവ വോസിയും വിജയകരമായി നടന്നു. കോളേജിലെ കൊമേഴ്‌സ് ഗവേഷണ വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ത്ഥിനി കെ.എ സഫീദ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. ഡോ.ആര്‍.ഗണേഷിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് സഫീദ ഗവേഷണം പൂര്‍ത്തിയാക്കിയത്. കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് മാത്യു സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം എം.ജി. കോളേജിലെ കൊമേഴ്‌സ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ.എ.എസ്. വിനോദ് ഓപ്പണ്‍ ഡിഫന്‍സിനും പബ്ലിക് വൈവ വോസിക്കും ചെയര്‍മാനായി അധ്യക്ഷത വഹിച്ചു. ഗവേഷണ പ്രബന്ധം അവതരിപ്പിച്ച സഫീദ വിദഗ്ധരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തവും അക്കാദമിക നിലവാരം പുലര്‍ത്തുന്നതുമായ മറുപടികള്‍ നല്‍കി.കോളേജിലെ ആദ്യ പി.എച്ച്.ഡി ഓപ്പണ്‍ ഡിഫന്‍സ് വിജയകരമായി പൂര്‍ത്തിയായത് സ്ഥാപനത്തിന്റെ ഗവേഷണ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി. ചടങ്ങില്‍ വിവിധ കോളേജുകളിലെ അധ്യാപകരും ഗവേഷകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show