എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവത്തിന് തുടക്കമായി
ചുണ്ടേല്‍: കലയുടെയും സാഹിത്യത്തിന്റെയും വേറിട്ട ആവിഷ്‌കാരങ്ങള്‍ക്ക് വേദിയാകുന്ന എസ്.എസ്.എഫ് 33-ാമത് വയനാട് ജില്ലാ സാഹിത്യോത്സവിന് ചുണ്ടേലില്‍ ആവേശോജ്ജ്വലമായ തുടക്കം. ഇന്ന് വൈകുന്നേരം 4 മണിക്ക് നടന്ന സിയാറത്തിനും പതാക ഉയര്‍ത്തലിനും ശേഷമാണ് മൂന്ന് ദിനം നീണ്ടുനില്‍ക്കുന്ന കലാ മത്സരങ്ങള്‍ക്ക് ഔദ്യോഗികമായി തിരിതെളിഞ്ഞത്.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഇ.പി അബ്ദുള്ള സഖാഫി കോളിച്ചാല്‍ സിയാറത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് മുഹമ്മദ് ബാഖവി എരുമക്കൊല്ലി സാഹിത്യോത്സവ് നഗരിയില്‍ പതാക ഉയര്‍ത്തി. ശേഷം നടന്ന 'നമ്മള്‍ നാടായ കഥ' സൗഹൃദ സംഗമത്തില്‍ വിവിധ മത രാഷ്ട്രീയ നേതാക്കള്‍ സംബന്ധിച്ചു. ആദ്യ ദിനമായ ഇന്നലെ ഡിജിറ്റല്‍ ഇല്ലസ്‌ട്രേഷന്‍, ഇപോസ്റ്റര്‍, മാഗസിന്‍ ലേഔട്ട് തുടങ്ങിയ മത്സരങ്ങളാണ് നടന്നത്.
'Who tells? Whose?' എന്ന പ്രമേയമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ സാഹിത്യോത്സവ് നടക്കുന്നത്. ജില്ലയിലെ 5 ഡിവിഷനുകളില്‍ നിന്നായി 700ലധികം വിദ്യാര്‍ത്ഥികളാണ് വിവിധ വേദികളിലായി മാറ്റുരയ്ക്കുന്നത്. 7 കാറ്റഗറികളിലായി 173 മത്സര ഇനങ്ങളാണ് സാഹിത്യോത്സവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ശനിയാഴ്ച രാവിലെ 9 മണിക്ക് മറ്റ് മത്സരങ്ങള്‍ക്ക് തുടക്കമാകും. വൈകുന്നേരം 5 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. ബഹുമാനപ്പെട്ട കാര്‍ഷിക വകുപ്പ് മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനംനിര്‍വ്വഹിക്കും. പ്രമുഖ സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ. സഹദേവന്‍ പരിപാടിയില്‍ വിശിഷ്ട അതിഥിയായി സംബന്ധിക്കും സന്ദേശ പ്രഭാഷണം മുഹമ്മദ് അനസ് കെ. പി നടത്തും.
മുഹമ്മദ് ബഖവി, ഇ.പി അബ്ദുള്ള സഖാഫി, നാസര്‍ മാഷ് മുഹമ്മദലി സഖാഫി
ഇബ്രാഹിം സഖാഫി റസാഖ് മുസ്‌ലിയാര്‍ ബീരാന്‍ കുട്ടി
മുജീബ് സഖാഫി എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
