ഇ.എം ശങ്കരന്‍ മാസ്റ്റര്‍ അനുസ്മരണം നടത്തി.
ദ്വാരക: എടവക ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും, സിപിഐഎം മുന്‍
പനമരം ഏരിയ സെക്രട്ടറിയുമായിരുന്ന ഇ.എം ശങ്കരന്‍ മാസ്റ്ററുടെ പത്താമത് ചരമ വാര്‍ഷിക അനുസ്മരണം സിപിഐഎം പനമരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദ്വാരക ഇ.എം ശങ്കരന്‍ മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ വച്ച് സംഘടിപ്പിച്ചു.
സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. പനമരം ഏരിയ സെക്രട്ടറി ഇന്‍ ചാര്‍ജ് ജസ്റ്റിന്‍ ബേബി
സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എ എന്‍ പ്രഭാകരന്‍ അധ്യക്ഷതവഹിച്ച പരിപാടിയില്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി വി സഹദേവന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി കെ സുരേഷ്,പി ജെ ആന്റണി, കെപി ഷിജു,വേണു മുള്ളേട്ട്,പി എ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു. പനമരം ഏരിയ കമ്മിറ്റി അംഗം ഇന്ദിരാ പ്രേമചന്ദ്രന്‍ നന്ദി പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
