റോട്ടറി പെപ്പര്‍ ടൗണ്‍ പുല്‍പ്പള്ളി; ഭാരവാഹികളുടെ സ്ഥാനാരോഹണവുംസേവന പദ്ധതികളുടെ പ്രഖ്യാപനവും നാളെ
പുല്‍പ്പള്ളി: റോട്ടറി പെപ്പര്‍ ടൗണ്‍ പുല്‍പ്പള്ളിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ പ്രഖ്യാപനവും നാളെ (ജൂലൈ 12 ഞായറാഴ്ച) സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാത്രി ഏഴിന് പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തിലാണ് പരിപാടി. ക്ലബ്ബ് പ്രസിഡന്റായി വി.ആര്‍. സതീഷും സെക്രട്ടറിയായി അരുണ്‍ ജോസും ട്രഷററായി കെ.എം. ടോമിയും സ്ഥാനമേല്‍ക്കും. റോട്ടറി കിഡ്‌നി കെയര്‍, റോട്ടറി ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ സ്വപ്‌ന ഭവനം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വൃക്കരോഗികള്‍ക്കായി ഡയാലിസിസ് യൂണിറ്റ് തുടങ്ങിയ സാമൂഹിക പ്രതിബദ്ധതയും ജനസേവനവും മുന്‍നിര്‍ത്തി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് ചടങ്ങില്‍ തുടക്കം കുറിക്കും. റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. രാജേഷ് സുഭാഷ് ചടങ്ങില്‍ മുഖ്യാതിഥിയാകും.
പ്രസിഡന്റ് പോള്‍ വി.ടോം, സെക്രട്ടറി വി.എം. മനോജ്, വി.ആര്‍. സതീഷ്, അരുണ്‍ ജോസ്, കെ.എം. ടോമി, സനില്‍ സദാനന്ദന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
