കെയര്‍ പദ്ധതിക്ക് ജില്ലാ കലക്ടറുടെ അഭിനന്ദനം
എടവക :കാലവര്‍ഷ കെടുതികള്‍ നേരിടാന്‍ എടവക ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന 'കെയര്‍' കമ്യൂണിറ്റി ആന്റ് റെഡി നസ് ഇന്‍ എടവക പദ്ധതി ജില്ലാ കളര്‍ക്ടര്‍ ഡി ആര്‍ മേഘശ്രീക്ക് പരിചയപ്പെടുത്തി എടവക ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് ഗിരിജ സുധാകരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജില്‍സണ്‍ തൂപ്പുംകര, വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതില്‍ ആര്‍ആര്‍ടി കോഡിനേറ്റര്‍ ഷാനവാസ് എ, കെ, പ്രവീണ്‍ രാജഗിരി എന്നിവരാണ് കലക്ടറെ കണ്ടത്.പ്രളയ ബാധിത സാധ്യതാ പ്രദേശങ്ങളില്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഗ്രാമ യാത്രയുടെ അനുഭവങ്ങളില്‍ നിന്നാണ് കെയര്‍ എന്ന പദ്ധതി ആരംഭിക്കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വയനാട് ജില്ലക്ക് തന്നെ മാതൃകാപരവും ദീര്‍ഘവീക്ഷണത്തോടെയും ഉള്ള കെയര്‍ പദ്ധതിക്ക് കലക്ടര്‍ പ്രത്യേക അഭിനന്ദനം അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
