ജോണ്‍ ജോസഫിന് സ്വീകരണം നല്‍കി
പുല്‍പ്പള്ളി: എ.വി.സി അന്താരാഷ്ട്ര വോളിബോള്‍ കപ്പ് മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ അംഗവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പുല്‍പ്പള്ളി സ്വദേശി ജോണ്‍ ജോസഫിനെ വിജയ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വീകരണം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.എസ്. സതി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അന്‍സാജ് ആന്റണി അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് ഷൈനി ജേക്കബ്ബ്, എസ്.എം.സി വൈസ് ചെയര്‍മാന്‍ പി.എം കുര്യന്‍, ശ്യാംചന്ദ് എന്നിവര്‍
സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
