OPEN NEWSER

Friday 10. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വാണിജ്യ തന്ത്ര മികവിന് ദേശീയ അംഗീകാരം; 'വാണിജ്യ തന്ത്ര രത്‌ന' പുരസ്‌കാരം അനീഷ് കൃഷ്ണയ്ക്ക്

  • S.Batheri
10 Jul 2026

പുല്‍പ്പള്ളി: ബിസിനസ് തന്ത്ര ആസൂത്രണത്തിലും കോര്‍പ്പറേറ്റ് നേതൃത്വത്തിലും കാഴ്ചവെച്ച മികവിന് ബിസ്‌കോണ്‍ മാര്‍ക്കറ്റിംഗ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ അനീഷ് കൃഷ്ണയ്ക്ക് സമഗ്ര സേവാ കൗണ്‍സില്‍ (എസ്.എസ്.സി.)യുടെ ദക്ഷിണേന്ത്യന്‍ സമഗ്ര പുരസ്‌കാരം 2026ന്റെ ഭാഗമായി നല്‍കുന്ന 'വാണിജ്യ തന്ത്ര രത്‌ന' പുരസ്‌കാരം.വാണിജ്യ തന്ത്ര രൂപവത്കരണ രംഗത്തെ അസാധാരണ വൈദഗ്ധ്യം, നൂതനമായ ബിസിനസ് കാഴ്ചപ്പാട്, ഫലകേന്ദ്രീകൃത നേതൃത്വം, സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കും നല്‍കിയ ശ്രദ്ധേയ സംഭാവനകള്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരത്തിന് അനീഷ് കൃഷ്ണയെ തെരഞ്ഞെടുത്തതെന്ന് സമഗ്ര സേവാ കൗണ്‍സില്‍ അറിയിച്ചു.

ബിസ്‌കോണ്‍ മാര്‍ക്കറ്റിംഗ് സൊല്യൂഷന്‍സ് െ്രെപവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും എന്‍. മലയാളം ഡിജിറ്റല്‍ മീഡിയ  മാനേജിംഗ് ഡയറക്ടറും എന്ന നിലയില്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ദിശാബോധം നല്‍കുന്ന തന്ത്രപരമായ തീരുമാനങ്ങളും ബിസിനസ് മേഖലയിലെ നവീന സമീപനങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കിയതായി കൗണ്‍സില്‍ വിലയിരുത്തി.

സമഗ്ര സേവാ കൗണ്‍സില്‍ പ്രസിഡന്റ് സുനെ ശേഖര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ജൂലൈ 19ന് എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളില്‍ പുരസ്‌കാരം സമ്മാനിക്കും.

വ്യവസായം, വാണിജ്യം, സാമൂഹിക സേവനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായി സമഗ്ര സേവാ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ദക്ഷിണേന്ത്യന്‍ സമഗ്ര പുരസ്‌കാരത്തിന്റെ ഭാഗമായാണ് 'വാണിജ്യ തന്ത്ര രത്‌ന' ബഹുമതി നല്‍കുന്നത്.

 പുല്‍പ്പള്ളി,  എരിയപ്പള്ളി എട്ടെണ്ണില്‍ കൃഷ്ണന്‍കുട്ടി ബീന ദമ്പതികളുടെ മകനാണ് അനീഷ്.
 ഭാര്യ : സിബിള്‍. മകന്‍ :  അക്ഷിത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു ;മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രികന് പരിക്ക്
  • വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം: മന്ത്രി കെ.എം ഷാജി
  • എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
  • മണ്ണിടിച്ചില്‍ പ്രഭവകേന്ദ്രം ഖനന മേഖലയ്ക്ക് പുറത്തെന്ന് കൊങ്കണ്‍ റെയില്‍വേ
  • ബൈക്ക് അപകടം: യുവാവ് മരിച്ചു;സഹയാത്രികന് ഗുരുതര പരിക്ക്
  • മാനന്തവാടിയില്‍ പഴകിയ ഭക്ഷ്യവിഭവങ്ങള്‍ പിടികൂടി
  • കള്ളാടി മണ്ണിടിച്ചില്‍:ഇന്ന് ഒരു മൃതദേഹം കണ്ടെത്തി; മരണം ഏഴായി
  • സംസ്ഥാനത്ത് മഴ തുടരും, ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മലയാളി വിദ്യാര്‍ത്ഥിയുടെ 'മെക്കാനോവെബ്' സ്റ്റാര്‍ട്ടപ്പിന് കേന്ദ്ര സര്‍ക്കാരിന്റെ DPIIT അംഗീകാരം; കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും അംഗീകാരം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show