OPEN NEWSER

Sunday 12. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മഴക്കാല ദുരന്ത നിവാരണം മാനന്തവാടി മുനിസിപ്പാലിറ്റി അവലോകന യോഗം ചേര്‍ന്നു

  • Mananthavadi
08 Jul 2026

മാനന്തവാടി: മഴക്കാല ദുരന്ത നിവാരണത്തിന്റെ ഭാഗമായി  മാനന്തവാടി മുനിസിപാലിറ്റി അവലോകന യോഗം ചേര്‍ന്നു. ചെയര്‍ പേഴസണ്‍ ജേക്കബ്ബ് സെബാസ്റ്റ്യന്റെ അദ്ധ്യഷതയിലായിരുന്നു യോഗം.വര്‍ഷകാലം ശക്തി പ്രാപിച്ചതോടെയും മേപ്പാടി കള്ളാടി യിലുണ്ടായ ദുരന്തത്തിന്റെയും പശ്ചാതലത്തിലാണ് മുനിസിപ്പാലിറ്റി മുന്‍കൈ എടുത്ത് അവലോകനയോഗം ചേര്‍ന്നത്. ദുരന്തങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്ത മേഖല മുന്‍കൂട്ടി കണ്ടെത്താനും അപകടം ഉണ്ടാക്കാനിടയുള്ള മണ്ണുകള്‍ നീക്കം ചെയ്യാനും ഉന്നതികളിലടക്കം പ്രത്യേക ശ്രദ്ധയും അപകടമുണ്ടാക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും തീരുമാനമായി. മരങ്ങള്‍ മുറിക്കുന്നതടകമുള്ള സാമ്പത്തിക കാര്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ നഗരസഭ വഹിച്ച് പിന്നീട് അതാത് വകുപ്പുകളില്‍ നിന്നും ഈടാക്കുന്നതിനുള്ള തീരുമാനവും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

 യോഗത്തില്‍ പോലീസ്, കെ. എസ്.ഇ ബി , തുടങ്ങി വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് തല ഉദ്യോഗസ്ഥരും അതാത് ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍, സ്ഥിരം സമിതി അദ്ധ്യക്ഷ ലേഖ രാജീവന്‍, കൗണ്‍സിലര്‍മാരായ കെ. എസ്. അഖിലേഷ് , കെ.വി.ജുബൈര്‍, എം.പി ശശികുമാര്‍, റസീന സിദ്ധീഖ്, കവിത വി.പി,സ്മിത അനില്‍കുമാര്‍, മനോജ് ഗോപാലന്‍, കെ.എസ് ഇ ബി യെ പ്രതിനിധീകരിച്ച് സന്തോഷ് കുമാര്‍ പി .പി , അസി എന്‍ ജീനീയര്‍ ജോസഫ് അഞ്ചല്‍, പൊതുമരാമത്ത് വകുപ്പ് ഓവര്‍സീയര്‍ നിത്യ മോള്‍ പി.ആര്‍, തുടങ്ങിയവര്‍ സംസാരിച്ചു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍;സമഗ്ര അന്വേഷണത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
  • കള്ളാടി മണ്ണിടിച്ചില്‍; ഹിമാചല്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുന്നു
  • വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ വരുന്നു; ആര്‍.ജി.സി.ബി സംഘം സന്ദര്‍ശനം നടത്തി
  • വയനാട്ടില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന: 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി 'ഹൈഡ് ഔട്ട്' റെയ്ഡ് നടന്നു
  • വയനാട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു ;മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രികന് പരിക്ക്
  • വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം: മന്ത്രി കെ.എം ഷാജി
  • എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
  • മണ്ണിടിച്ചില്‍ പ്രഭവകേന്ദ്രം ഖനന മേഖലയ്ക്ക് പുറത്തെന്ന് കൊങ്കണ്‍ റെയില്‍വേ
  • ബൈക്ക് അപകടം: യുവാവ് മരിച്ചു;സഹയാത്രികന് ഗുരുതര പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show