OPEN NEWSER

Sunday 12. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഹാജിമാര്‍ക്ക് സ്വീകരണവും ഓറിയന്റേഷന്‍ ക്ലാസും നടത്തി

  • Kalpetta
08 Jul 2026

മുട്ടില്‍:ഓള്‍ ഇന്ത്യ ഹാജിസ് ഹെല്‍പ്പിങ് ഹാന്‍സ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുട്ടില്‍ ഡബ്ല്യുഎംഒ എച്ച്ആര്‍ഡി ഹാളില്‍ ഈ വര്‍ഷം ഹജ്ജ് കഴിഞ്ഞു തിരിച്ചെത്തിയ ഹാജിമാര്‍ക്ക് സ്വീകരണവും, 2027 ഹജ്ജ് അപേക്ഷിച്ചവര്‍ക്ക് ഓറിയന്റേഷന്‍ ക്ലാസും സംഘടിപ്പിച്ചു. അല്ലാഹുവിലുള്ള സമര്‍പ്പണവും, സഹ മുസ്ലിംകളോടുള്ള ഐക്യദാര്‍ഢ്യവും, ലോക ജനതയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും, സമ്മേളിച്ച പുണ്യകര്‍മ്മമാണ് ഹജ്ജ് എന്നും അത് നേടി തന്ന ആത്മീയ നിര്‍വൃതി ജീവിതാവസാനം വരെ നിലനിര്‍ത്താന്‍ ഓരോ ഹാജിയും സന്നദ്ധമാവണമെന്നും ഡബ്ല്യുഎംഒ സെക്രട്ടറി  യും ജില്ലാ ലീഗ് പ്രസിഡന്റുമായ കെ കെ അഹമ്മദ് ഹാജി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 


കേരള സ്‌റ്റേറ്റ് ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി മുജീബ് പുത്തലത്ത് മുഖ്യപ്രഭാഷണം നടത്തി. ഓള്‍ ഇന്ത്യ ഹാജിസ് ഹെല്‍പ്പിംഗ് ഹാന്‍ഡ് സ്‌റ്റേറ്റ് സെക്രട്ടറി സലാം, ഭാരവാഹികളായ മനാഫ്, മുഹമ്മദലി കണ്ണിയന്‍, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി റസാക്ക് കല്‍പ്പറ്റ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുഫീദതസ്‌നി, ഹജ്ജ് ട്രെയിനര്‍ ഹംസ ഇസ്മാലി സംസാരിച്ചു.എഐഎച്ച്എച്ച്എച്ച് ജില്ലാ കോഡിനേറ്റര്‍ അഹമ്മദ് മാസ്റ്റര്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനര്‍ പി.എ മൊയ്തുട്ടി മൗലവി സ്വാഗതവും സി.മമ്മുഹാജി തരുവണ നന്ദിയും പറഞ്ഞു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍;സമഗ്ര അന്വേഷണത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
  • കള്ളാടി മണ്ണിടിച്ചില്‍; ഹിമാചല്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുന്നു
  • വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ വരുന്നു; ആര്‍.ജി.സി.ബി സംഘം സന്ദര്‍ശനം നടത്തി
  • വയനാട്ടില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന: 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി 'ഹൈഡ് ഔട്ട്' റെയ്ഡ് നടന്നു
  • വയനാട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു ;മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രികന് പരിക്ക്
  • വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം: മന്ത്രി കെ.എം ഷാജി
  • എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
  • മണ്ണിടിച്ചില്‍ പ്രഭവകേന്ദ്രം ഖനന മേഖലയ്ക്ക് പുറത്തെന്ന് കൊങ്കണ്‍ റെയില്‍വേ
  • ബൈക്ക് അപകടം: യുവാവ് മരിച്ചു;സഹയാത്രികന് ഗുരുതര പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show