ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു

മേപ്പാടി-കല്‍പ്പറ്റ റൂട്ടില്‍ പാലവയലില്‍ കാറും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് ഓട്ടോ യാത്രികന്‍ ലക്കിഹില്‍ സ്വദേശി ഷാജിക്ക് (36) പരിക്കേറ്റു . തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു . കല്‍പ്പറ്റ ഭാഗത്ത് നിന്ന് മേപ്പാടിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും മേപ്പാടിയില്‍ നിന്ന് കല്പറ്റയിലേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ കാറില്‍ ഇടിച്ചതിന് ശേഷം ഒരു ബൈക്കിലും ഇടിച്ചു. ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍