ഇസ്രയേലില്‍ വെച്ച് മരണപ്പെട്ട ജിനീഷിന്റെ ഭാര്യ രേഷ്മയും മരണപ്പെട്ടു
ബത്തേരി: ഇസ്രയേലില്‍ വെച്ച് മാസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട സുല്‍ത്താന്‍ ബത്തേരി കോളിയാടിചമയംകുന്നു പുല്ലകുത്ത് ജിനേഷ് സുകുമാരന്റെ ഭാര്യ രേഷ്മ (35) യും മരണപ്പെട്ടു.ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. കോളേരി സ്വദേശിയാണ് രേഷ്മ. കഴിഞ്ഞ ജൂലൈയിലാണ് ജിനേഷ് മരണപ്പെട്ടത്. ജിനേഷിനേയും വീട്ടുടമസ്ഥയായ വയോധികയേയും ജറുസലേമിനു സമീപം മേവസേരേട്ട് സിയോനില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വയോധിക കൊല്ലപ്പെട്ട നിലയിലും, ജിനേഷ് തൂങ്ങി മരിച്ച നിലയിലുമായിരുന്നു. മരണ വാര്‍ത്തയറിഞ്ഞത് മുതല്‍ രേഷ്മ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. ജിനീഷിന്റെ മരണകാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എംബസിയിലടക്കം നിരവധി തവണ പരാതികള്‍ നല്‍കിയിട്ടുമുണ്ടായിരുന്നു. ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
