ഇന്നുരാത്രി 12 വരെ ബാറില്‍ മദ്യം
തിരുവനന്തപുരം: പുതുവര്‍ഷാഘോഷം കണക്കിലെടുത്ത് ബാറുകള്‍ക്ക് ഇന്ന് (ബുധന്‍) രാത്രി 12 വരെ പ്രവര്‍ത്തിക്കാന്‍ അനു മതിനല്‍കി. ബാറുടമകളുടെ ആവശ്യം പരിഗണിച്ചാണ് നടപടി. കഴിഞ്ഞവര്‍ഷം വാക്കാല്‍ നല്‍കിയ അനുമതി ഇത്തവണ ഉത്തരവായി ഇറങ്ങി. വിനോദസഞ്ചാരകേന്ദ്രങ്ങളി ലെ ബാറുകള്‍ക്ക് രാത്രി 12 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നിലവിലുണ്ട്. ചില ബാറുകള്‍ 11ന് നിര്‍ത്തുന്നതും സമീപത്തുള്ള മറ്റുള്ളവ പ്രവര്‍ത്തിക്കുന്നതും സംഘര്‍ഷത്തിന് ഇടയാക്കിയതായി എക്‌സൈസും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
