OPEN NEWSER

Thursday 11. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഒരു കുട്ടിക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു; ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 9 ആയി;വ്യാപക പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

  • S.Batheri
11 Jun 2026

ബത്തേരി: വയനാട് ജില്ലയില്‍ ഇന്ന് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല രോ?ഗബാധ സ്ഥിരീകരിച്ചു. ഇതോടെ  ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി. 
പകര്‍ച്ചവ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചതായി  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ കെ.ടി രേഖ അറിയിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു.

ഇതുവരെ 514 പേരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇന്ന് 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 45 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതുവരെ 174 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഫീല്‍ഡ് തല രോഗനിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2227 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. ജില്ലയിലെ 1330 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു.

938  ഒ.ആര്‍.എസ് പാക്കറ്റുകള്‍ വിതരണം ചെയ്തു. നിലവില്‍ രോ?ഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്ര?ദേശങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളെ കുറിച്ച് മൈക് അനൗണ്‍സ്‌മെന്റ്, ബോധവത്കരണ ക്ലാസ്സുകള്‍, പകര്‍ച്ച വ്യാധി നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍, ക്ലോറിനേഷന്‍ എന്നിവ നടത്തി വരികയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരും

ഷിഗെല്ല രോഗലക്ഷണങ്ങളുള്ള രോഗികള്‍ വന്നാല്‍ ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും, സ്വകാര്യ ക്ലിനിക്കുകളും ജില്ലാ സര്‍വയലന്‍സ്  യൂണിറ്റില്‍ അറിയിക്കണമെന്ന് ആരോ?ഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഷിഗല്ല രോഗലക്ഷണങ്ങളായി വരുന്നവര്‍ക്ക്, മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും  ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നല്‍കരുതെന്നും രോഗ ലക്ഷണങ്ങളുള്ളവരുടെ വിവരങ്ങള്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണെന്നും  കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഷിഗെല്ല രോഗം  റിപ്പോര്‍ട്ട് ചെയ്ത സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് . വിവിധ പ്രദേശങ്ങളില്‍  നിന്നുമുള്ള ഈ കുട്ടികള്‍ എല്ലാവരും വീട്ടില്‍ സുരക്ഷിതരാണോ എന്നും അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്നും  ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നുണ്ട്. ഷിഗെല്ല കണ്‍ട്രോള്‍ സെല്ലില്‍ നിന്നും കുട്ടികളുടെ വീടുകളിലേക്ക് ഫോണ്‍ വിളിച്ച് ആരോഗ്യസ്ഥിതി  നിരീക്ഷിക്കുന്നുണ്ട്. കുട്ടികള്‍ മറ്റുള്ളവരുമായിട്ടുള്ള സമ്പര്‍ക്കം പരമാവധി കുറക്കേണ്ടതാണ്. കുട്ടികളില്‍  നിന്നും രോഗം മറ്റുള്ളവരിലേക്കും, മുതിര്‍ന്നവരിലേക്കും പകരുന്നത് തടയാന്‍ ആവശ്യമായ മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിക്കണം.  പുതിയതായി രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നവര്‍ ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടുകയും വേണം. 

ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളില്‍ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ ഒരു കുട്ടിക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു; ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 9 ആയി;വ്യാപക പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു
  • ഓപ്പറേഷന്‍ തൂഫാന്‍; 10 ദിവസത്തിനുള്ളില്‍ വയനാട്ടില്‍ 51 കേസുകള്‍;53 പേര്‍ അറസ്റ്റില്‍
  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന്‍ പരമാവധി പ്രയോജനപ്പെടുത്തണം: വയനാട് ജില്ലാ കളക്ടര്‍; ചൊവ്വാഴ്ച മുതല്‍ വിവരങ്ങള്‍ നല്‍കാം
  • കുസാറ്റ് ദേശീയ പ്രവേശന പരീക്ഷയില്‍ മാനന്തവാടി ഗവ. കോളേജിന് നേട്ടം
  • വയനാട്ടില്‍ 'മിഷന്‍ ക്ലീന്‍ കേരള' പരിശോധന ശക്തം; 34 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, 7 ഇടങ്ങളില്‍ ഷവര്‍മ വില്‍പ്പന നിര്‍ത്തിവെപ്പിച്ചു
  • സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത
  • എടവക പാണ്ടിക്കടവില്‍ തെരുവ് നായ ശല്യം രൂക്ഷം; അഞ്ചുവയസുകാരന് നേരെ ആക്രമണം
  • സ്‌കൂള്‍ അവധി പകര്‍ച്ചവ്യാധി പ്രതിരോധത്തിന്
  • നെന്മേനി ഉള്‍പ്പെടെ 3 പഞ്ചായത്തുകളിലെയും ബത്തേരി മുനിസിപ്പാലിറ്റിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
  • വയനാട്ടില്‍ അഞ്ച് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു;ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 8 ആയി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show