OPEN NEWSER

Thursday 11. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സെന്‍സസ് സെല്‍ഫ് എന്യുമറേഷന്‍ പരമാവധി പ്രയോജനപ്പെടുത്തണം: വയനാട് ജില്ലാ കളക്ടര്‍; ചൊവ്വാഴ്ച മുതല്‍ വിവരങ്ങള്‍ നല്‍കാം

  • Kalpetta
11 Jun 2026

കല്‍പ്പറ്റ: ദേശീയ സെന്‍സസിന്റെ ഭാ?ഗമായുള്ള സെല്‍ഫ് എന്യുമറേഷന്‍ നടപടികള്‍ക്ക് ജൂണ്‍ 16ന് തുടക്കമാവും. ഉദ്യോഗസ്ഥ!ര്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരം പൊതുജനങ്ങള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ സ്വമേധയാ സെന്‍സസ് വെബ് പോ!ര്‍ട്ടലില്‍ നല്‍കാന്‍ കഴിയുന്ന ഈ സംവിധാനം പരമാവധിപ്പേര്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ട!ര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. ഉദ്യോ?ഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിന് പുറമെ ഓരോരുത്തര്‍ക്കും തങ്ങള്‍ക്ക് സൗകര്യപ്ര?ദമായ സമയത്ത് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്നതാണ് സവിശേഷത. 

ചരിത്രത്തില്‍ ആദ്യമായി ഇത്തവണ പൂ!ര്‍ണമായും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പൂ!ര്‍ത്തീകരിക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ എന്യൂമറേറ്റര്‍മാ!ര്‍ ഓരോ വീടുകളിലും എത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങും. ഇതിന് മുമ്പ് രണ്ടാഴ്ചത്തെ സമയമാണ് പൊതുജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ലഭിക്കുന്നത്. ഇങ്ങനെ വിവരങ്ങള്‍ നല്‍കുന്നവര്‍ പിന്നീട് ഉദ്യോ?ഗസ്ഥര്‍ വീടുകളിലെത്തുമ്പോള്‍ വീണ്ടും വിവരങ്ങള്‍ നല്‍കേണ്ടതില്ല. പകരം ഓണ്‍ലൈനായി തന്നെ ലഭിക്കുന്ന 11 അക്ക നമ്പര്‍ കൈമാറിയാല്‍ മാത്രം മതിയാവും. മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ വളരെ ലളിതമായി ചെയ്യാവുന്ന തരത്തിലാണ് സെല്‍ഫ് എന്യുമറേഷന്‍ പ്രക്രിയ സജ്ജീകരിച്ചിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ നമുക്ക് സൗകര്യപ്രദമായ ഏത് ഭാഷയും തെര!ഞ്ഞെടുക്കുകയും ചെയ്യാം.

https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അവിടെ സംസ്ഥാനം  തെരഞ്ഞെടുക്കുക. തുടര്‍ന്ന് ?ഗൃഹനാഥന്റെയോ ?ഗൃഹനാഥയുടെയോ പേര് നല്‍കണം. ഒപ്പം മൊബൈല്‍ ഫോണ്‍ നമ്പറും വേണം. ഒരും മൊബൈല്‍ ഫോണ്‍ നമ്പ!ര്‍ ഒരു വീടിന്റെ വിവരങ്ങള്‍ നല്‍കാന്‍ മാത്രമേ ഉപയോ?ഗിക്കാന്‍ സാധിക്കൂ. ശേഷം ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി കൂടി നല്‍കുന്നതോടെ അടുത്ത പടിയിലേക്ക് കടക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തെരഞ്ഞെടുത്ത് വില്ലേജ്, ടൗണ്‍, സ്ഥലം എന്നിവ നല്‍കിയാല്‍ നിങ്ങളുടെ പ്രദേശത്തിന്റെ ഒരു ഭൂപടം ദൃശ്യമാവും. ഇതില്‍ നിന്ന് വീട് നിലവില്‍ക്കുന്ന സ്ഥലം കൃത്യമായി തെരഞ്ഞെടുക്കണം. തുട!ര്‍ന്നാണ് സെന്‍സസ് ചോദ്യങ്ങള്‍ ദൃശ്യമാവുക.

ആകെ 34 ചോദ്യങ്ങളാണ് സെന്‍സസ് വിവരശേഖരണത്തിനായുള്ളത്. ചോദ്യങ്ങള്‍ ഓരോന്നായി ദൃശ്യമാവും. ഒപ്പം അവയുടെ ഉത്തരങ്ങളുമുണ്ടാവും. അവയില്‍ നിന്ന് ഓരോരുത്തരുടെയും വീടുമായി യോജിച്ചത് മാത്രം തെരഞ്ഞെടുത്താല്‍ മതിയാവും. കെട്ടിടത്തിന്റെ നിലം, ഭിത്തി, മേല്‍ക്കൂര എന്നിവയുടെ അവസ്ഥ, കെട്ടിടത്തിന്റെ ഉപയോ?ഗം, മൊത്തത്തിലുള്ള സ്ഥിതി, താമസിക്കുന്നവരുടെ എണ്ണം, താമസിക്കാനുള്ള മുറികളുടെ എണ്ണം, കുടിവെള്ള സ്രോതസ്, കുടിവെള്ള ലഭ്യത, വൈദ്യുതി ലഭ്യത, ശുചിമുറിയുടെ ലഭ്യതയും അതിന്റെ മറ്റ് വിവരങ്ങളും, ടെലിവിഷന്‍, ഇന്റ!ര്‍നെറ്റ്, കംപ്യൂട്ടര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, വാഹനങ്ങള്‍ എന്നിവയുടെ ലഭ്യത, കുടുംബത്തിന്റെ പ്രധാന ഭക്ഷണം എന്നിവയും അവസാനമായി മൊബൈല്‍ നമ്പറുമാണ് ചോദ്യങ്ങളിലുള്ളത്. 

വിവരങ്ങളെല്ലാം നല്‍കിക്കഴിഞ്ഞാല്‍ ഒരിക്കല്‍ കൂടി പരിശോധിക്കാനുള്ള അവസരം ലഭിക്കും. വേണമെങ്കില്‍ കൊടുത്ത ഓപ്ഷനുകളില്‍ മാറ്റം വരുത്താം. എല്ലാം ശരിയാണെങ്കില്‍ മറുപടികള്‍ സെന്‍സസ് പോര്‍ട്ടലിലേക്ക് സമ!ര്‍പ്പിക്കാം. അതിന് ശേഷം പിന്നീട് മാറ്റങ്ങള്‍ വരുത്താന്‍ സാധ്യമല്ല. വിവരങ്ങള്‍ നല്‍കിക്കഴിയുന്നതോടെ 11 അക്ക സെന്‍ഫ് എന്യുമറേഷന്‍ ഐ.ഡി ലഭിക്കും. എച്ച് എന്ന ഇം?ഗ്ലീഷ് അക്ഷരത്തില്‍ ആരംഭിക്കുന്ന ഈ ഐ.ഡി എസ്.എം.എസ് ആയും ഇമെയിലായുമൊക്കെ ലഭിക്കും. ജൂലൈ ഒന്നിന് ശേഷം സെന്‍സസ് ഉദ്യോ?ഗസ്ഥ!ര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ വീട്ടിലെത്തുമ്പോള്‍ ഈ ഐ.ഡി അവര്‍ക്ക് നല്‍കിയാല്‍ മതിയാവും. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താം.  

വീടുകളുടെ വിവരശേഖരണമെന്ന സെന്‍സസ് നടപടികളിലെ ആ?ദ്യഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന വിശദമായ ജനസംഖ്യാ കണക്കെടുപ്പാണ് രണ്ടാം ഘട്ടം. സെന്‍സസിനായി ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരു ആവശ്യത്തിനും ഉപയോ?ഗിക്കാന്‍ സാധിക്കില്ല. ഇതിന് നിയമപരമായ പിന്‍ബലവുമുണ്ട്. അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോ?ഗിച്ച് സൂക്ഷിക്കുന്നതിനാല്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതവുമാണ്. 




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഓപ്പറേഷന്‍ തൂഫാന്‍; 10 ദിവസത്തിനുള്ളില്‍ വയനാട്ടില്‍ 51 കേസുകള്‍;53 പേര്‍ അറസ്റ്റില്‍
  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന്‍ പരമാവധി പ്രയോജനപ്പെടുത്തണം: വയനാട് ജില്ലാ കളക്ടര്‍; ചൊവ്വാഴ്ച മുതല്‍ വിവരങ്ങള്‍ നല്‍കാം
  • കുസാറ്റ് ദേശീയ പ്രവേശന പരീക്ഷയില്‍ മാനന്തവാടി ഗവ. കോളേജിന് നേട്ടം
  • വയനാട്ടില്‍ 'മിഷന്‍ ക്ലീന്‍ കേരള' പരിശോധന ശക്തം; 34 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, 7 ഇടങ്ങളില്‍ ഷവര്‍മ വില്‍പ്പന നിര്‍ത്തിവെപ്പിച്ചു
  • സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത
  • എടവക പാണ്ടിക്കടവില്‍ തെരുവ് നായ ശല്യം രൂക്ഷം; അഞ്ചുവയസുകാരന് നേരെ ആക്രമണം
  • സ്‌കൂള്‍ അവധി പകര്‍ച്ചവ്യാധി പ്രതിരോധത്തിന്
  • നെന്മേനി ഉള്‍പ്പെടെ 3 പഞ്ചായത്തുകളിലെയും ബത്തേരി മുനിസിപ്പാലിറ്റിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
  • വയനാട്ടില്‍ അഞ്ച് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു;ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 8 ആയി
  • നെന്മേനി പഞ്ചായത്തില്‍ ഒരാഴ്ച ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show