എടവക പാണ്ടിക്കടവില്‍ തെരുവ് നായ ശല്യം രൂക്ഷം; അഞ്ചുവയസുകാരന് നേരെ ആക്രമണം
മാനന്തവാടി: എടവക ഗ്രാമപഞ്ചായത്തിലെ പാണ്ടിക്കടവ് പ്രദേശത്ത് തെരുവ് നായ ശല്യം അതീവ ഗുരുതരമാകുന്നു. ഇന്നലെ വൈകുന്നേരത്തോടെ പ്രദേശത്ത് നായയുടെ ആക്രമണമുണ്ടായി. ആയങ്കി ഫൈസലിന്റെ അഞ്ചുവയസുകാരനായ മകന്‍ സബാബാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്.
കുട്ടിയുടെ നേരെ നായ പാഞ്ഞടുക്കുന്നതും ആക്രമിക്കുന്നതും കണ്ട് പ്രദേശവാസികള്‍ ബഹളം വെച്ച് ഓടിക്കൂടിയതിനാലാണ് വന്‍ ദുരന്തം ഒഴിവായതും കുട്ടിയെ രക്ഷപ്പെടുത്താനായതും. നിലവില്‍ പ്രദേശത്ത് സ്‌കൂള്‍മദ്രസ വിദ്യാര്‍ത്ഥികള്‍, കാല്‍നടയാത്രക്കാര്‍, വയോധികര്‍ എന്നിവരടക്കമുള്ള നാട്ടുകാര്‍ പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയാണുള്ളത്.
കുട്ടികള്‍ക്കും പ്രായമായവര്‍ക്കും റോഡിലൂടെ നടന്നുപോകാന്‍ പറ്റാത്ത സാഹചര്യമാണ്. കൂട്ടത്തോടെയെത്തുന്ന നായകള്‍ യാത്രക്കാരെയും ബൈക്ക് യാത്രികരെയും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്നത് ഇവിടെ പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
?പ്രദേശത്ത് തെരുവ് നായകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളുടെ ജീവന് ഭീഷണിയായ ഈ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകണമെന്നും, എബിസി പദ്ധതി ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും പ്രദേശവാസികള്‍ ശക്തമായി ആവശ്യപ്പെടുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
