OPEN NEWSER

Wednesday 08. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട്ടില്‍ അഞ്ച് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു;ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 8 ആയി

  • S.Batheri
10 Jun 2026

വയനാട് ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡിഷണല്‍ ഡയറക്ടര്‍ ഡോ. കെ പി റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ധ സംഘം കോളിയാടിയും പരിസരപ്രദേശവും സന്ദര്‍ശിച്ചു. രോഗവ്യാപനം തടയാനുമുള്ള നിര്‍ദ്ദേശങ്ങള്‍ സംഘം നല്‍കി.

ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ രോഗ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളും നേരിട്ടുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പ്രദേശത്ത് ഊര്‍ജ്ജിതമായി നടന്നു വരികയാണ്. കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിന് പ്രത്യേക ക്ലോറിനേഷന്‍ െ്രെഡവ് നടക്കുന്നു. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളില്‍ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. കെ.ടി. രേഖ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മണ്ണിടിച്ചില്‍ : മൂന്ന് മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
  • കള്ളാടി മണ്ണിടിച്ചില്‍: 18 പേര്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് മരണം സ്ഥിരീകരിച്ചു
  • കള്ളാടി-ആനക്കാം പൊയില്‍ തുരങ്കപാത നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം: ആം ആദ്മി പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റി
  • വയനാട് തുരങ്കപാത മണ്ണിടിച്ചില്‍: 3 പേര്‍ മരണപ്പെട്ടു; 9 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍
  • കള്ളാടി തുരങ്ക പാത മണ്ണിടിച്ചില്‍; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം
  • വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരും; വയനാടും കോഴിക്കോടും റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • കള്ളാടി മണ്ണിടിച്ചില്‍; സ്വാഭാവിക മണ്ണിടിച്ചിലല്ലെന്നും മനുഷ്യ നിര്‍മ്മിതമെന്നും മന്ത്രി ടി സിദ്ധിഖ്
  • തുരങ്കപത ; കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍
  • റിട്ടയേര്‍ഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • വയനാട് മെഡിക്കല്‍ കോളേജില്‍ കോടികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിച്ച സംഭവം: ഉഷാ വിജയന്‍ എം.എല്‍.എ പരിശോധന നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show