OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പഠനോപകരണ വിതരണവും സ്‌നേഹസംഗമവും നടത്തി

  • Kalpetta
03 Jun 2026

കാവുംമന്ദം: വര്‍ഗീസ് വൈദ്യര്‍ മെമ്മോറിയല്‍ പെയിന്‍ & പാലിയേറ്റീവ് സൊസൈറ്റി  ഓഫീസില്‍ വെച്ച് രോഗികളുടെ മക്കള്‍ക്കുള്ള പഠനോപകരണ വിതരണവും സ്‌നേഹസംഗമവും നടന്നു.ചടങ്ങില്‍ പാലിയേറ്റീവ് സൊസൈറ്റി കണ്‍വീനര്‍ മുസ്തഫ പി.കെ സ്വാഗതം ആശംസിച്ചു. വൈസ് ചെയര്‍മാന്‍ ഷിബു കെ.ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിനോദ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഒരു സമൂഹത്തിന്റെ യഥാര്‍ത്ഥ നന്മ വെളിപ്പെടുന്നത് കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയാണെന്നും, രോഗാവസ്ഥകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തണലാകാന്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് സാധിക്കുന്നത് വലിയ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന ഗ്രൂപ്പ് അംഗങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള പിന്തുണയും ഉറപ്പാക്കിയത്. ചടങ്ങില്‍ ബിജു കെ.ടി, ജോര്‍ജ് കൂവക്കല്‍, ഗ്രീഷ്മ, രജിനി, അനില്‍ കുമാര്‍ ശിവാനന്ദന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. പഠനരംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക്  ചടങ്ങില്‍ വെച്ച് പ്രത്യേക സ്‌നേഹോപഹാരവും കൈമാറി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show