മനുഷ്യത്വരഹിതം; ഇത് തട്ടിപ്പിന്റെ മറ്റൊരുമുഖം ! ചികിത്സയില്‍ കഴിയുന്ന രോഗിക്ക് രക്തം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടി
പുല്‍പ്പള്ളി: അര്‍ബുദ രോഗബാധിതനായി വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് രക്തം ലഭിക്കുന്നതിനായി നല്‍കിയ അറിയിപ്പില്‍ നിന്നും ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ബന്ധുക്കളില്‍ നിന്നും പണം തട്ടിയതായി പരാതി. പുല്‍പ്പള്ളി സ്വദേശിയുടെ ബന്ധുക്കളാണ് തട്ടിപ്പിനിരയായത്.
ഒ നെഗറ്റീവ് രക്തമാവശ്യമുണ്ടെന്ന് കാണിച്ച് ഇവര്‍ നല്‍കിയ അറിയിപ്പിലെ ഫോണ്‍ നമ്പറിലേക്ക് ഒരാള്‍ രക്തം നല്‍കാന്‍ സന്നദ്ധത അറിയിച്ച് വിളിക്കുകയായിരുന്നു. വയനാട് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണെന്നും, തനിക്കും കൂട്ടുകാര്‍ക്കും രക്തം നല്‍കാന്‍ വരാന്‍ വാഹന ചെലവ് നല്‍കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട് ഘട്ടങ്ങളിലായി ആയിരം രൂപ ഗൂഗിള്‍ പേ വഴി വാങ്ങിയെടുക്കുകയായിരുന്നു +919701443331 ഈ നമ്പറില്‍ നിന്നും ഇംഗ്ലീഷ് ഭാഷയില്‍ സംസാരിച്ച വ്യക്തിയാണ് പണം തട്ടിയത്. ഗൂഗിള്‍ പേയില്‍ റെഡ്ഡി സന്ദീപ് എന്നാണ് പേര് കാണുന്നത്. പണം സ്വീകരിച്ചയുടന്‍ ആശുപത്രിയിലെത്തിയ ഉടന്‍ വിളിക്കാമെന്ന് വാഴ്‌സാപ്പില്‍ മെസേജ് അയക്കുകയും ചെയ്തുവെങ്കിലും പിന്നീട് നമ്പര്‍ സ്വിച്ച് ഓഫാക്കുകയായിരുന്നു. അടിയന്തര സാഹചര്യത്തില്‍ രക്തം വേണ്ടതിനാലും, മറ്റ് മാനസിക സംഘര്‍ഷങ്ങള്‍ക്കിടയിലായതിനാലും കൂടുതലൊന്നും ആലോചിക്കാതെ പണം അയക്കുകയായിരുന്നുവെന്ന് ബന്ധുവായ യുവതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സൈബര്‍ പോലീസില്‍ പരാതി നല്‍കിയതായും അവര്‍ വ്യക്തമാക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
