കമ്മ്യൂണിസത്തില്‍ ആരും വിമര്‍ശനത്തിന് അതീതരല്ല: എം.വി ജയരാജന്‍
കല്‍പ്പറ്റ: സിപിഎം നേതൃത്വത്തിനെതിരെ ജില്ലാ യോഗങ്ങളില്‍ വിമര്‍ശനം ഉയരുന്നതിനിടയില്‍ പ്രതികരണവുമായി എം വി ജയരാജന്‍. കമ്മ്യൂണിസത്തില്‍ വിമര്‍ശനത്തിന് അതീതരായി ആരുമില്ലെന്നും വിമര്‍ശനവും സ്വയം വിമര്‍ശനവും തന്നെയാണ് പാര്‍ട്ടിയുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റുപറ്റിയിട്ടുണ്ടോയെന്ന് ഓരോരുത്തരും സ്വയം പരിശോധിക്കണമെന്നും പറ്റുന്ന തെറ്റുകള്‍ തിരുത്തുന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമയും ഉത്തരവാദിത്വമെന്നും ജയരാജന്‍ വ്യക്തമാക്കി. വ്യക്തിപരമായ വിമര്‍ശനമായല്ല പാര്‍ട്ടി കാര്യങ്ങളെ കാണുന്നതെന്നും പ്രവര്‍ത്തനങ്ങളിലെ പോരായ്മകളായി വിലയിരുത്തുന്ന കാര്യങ്ങള്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങളെ തിരുത്തലിനുള്ള അവസരമായാണ് കാണുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
