OPEN NEWSER

Saturday 30. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലഹരി മാഫിയയുടെ തടങ്കലില്‍ നിന്ന് യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പോലീസ്; രണ്ട് പേര്‍ പിടിയില്‍

  • Keralam
09 May 2026

താമരശ്ശേരി: ലഹരി മാഫിയ സംഘം തട്ടിക്കൊണ്ടുപോയി വാടക വീട്ടില്‍ പൂട്ടിയിട്ടിരുന്ന മാനന്തവാടി സ്വദേശിയായ യുവാവിനെ താമരശ്ശേരി പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. ബാംഗ്ലൂരില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന എള്ളുമന്ദം കല്ലായി  മുഹമ്മദ് സാജിദിനെ (30) ആണ് പോലീസ് മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലഹരി വില്‍പ്പന സംഘത്തിലെ പ്രധാനികളായ കൊടുവള്ളി കളരാന്തിരി വട്ടോത്ത് പുറായില്‍ അപ്പാപ്പന്‍ എന്ന ശിഹാബ് (40), വാവാട് പാലക്കുന്നുമ്മല്‍ ആക്കോയി എന്ന അശ്വിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഈ മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. താമരശ്ശേരി കേന്ദ്രീകരിച്ചുള്ള ലഹരി സംഘം എം.ഡി.എം.എ വാങ്ങുന്നതിനായി ബാംഗ്ലൂരിലെത്തുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഇടനിലക്കാരന് ഒന്നര ലക്ഷം രൂപ കൈമാറിയെങ്കിലും വാഗ്ദാനം ചെയ്ത ലഹരിമരുന്ന് ലഭിച്ചില്ല. പണം തിരികെ കിട്ടാതായതോടെ  പ്രകോപിതരായ സംഘം ഇടനിലക്കാരന്റെ സുഹൃത്താണെന്ന് ആരോപിച്ച് സാജിദിനെ ബലമായി തട്ടിക്കൊണ്ടുവരികയായിരുന്നുവെന്നാണ് പരാതി.
താമരശ്ശേരി മുടൂര്‍ വെളിമണ്ണ റോഡിലെ ശിഹാബിന്റെ വാടക വീട്ടിലെ മുകള്‍ നിലയിലായിരുന്നു സാജിദിനെ പാര്‍പ്പിച്ചിരുന്നത്. നാല് ദിവസത്തോളം ക്രൂരമായ മര്‍ദ്ദനത്തിനിരയായ ഇയാള്‍ക്ക് ഭക്ഷണവും നല്‍കിയിരുന്നില്ലെന്ന് പറയുന്നു.



ലഹരിമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡാന്‍സാഫ്  സംഘവും താമരശ്ശേരി പോലീസും സംയുക്തമായി ശിഹാബിന്റെ വാടക വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയ്ക്കിടെയാണ് മുകള്‍ നിലയിലെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ സാജിദിനെ കണ്ടെത്തിയത്.

 തങ്ങള്‍ക്ക്‌നഷ്ടപ്പെട്ട പണമോ, അല്ലെങ്കില്‍ ലഹരിമരുന്നോ തിരികെ നല്‍കാതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തി വടിയും കമ്പിയും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സാജിദ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


പിടിയിലായ ശിഹാബ് മുന്‍പും നിരവധി ലഹരിമരുന്ന് കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഇയാള്‍ക്കൊപ്പം വാടക വീട്ടില്‍ താമസിക്കുന്ന തിരുവമ്പാടി സ്വദേശിനി ഷാക്കിറയും ഒന്നിലധികം എം.ഡി.എം.എ കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ ലഹരി കടത്തിന് ഉപയോഗിച്ച ഗഘ 60 ഠ 9162 നമ്പറിലുള്ള സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

താമരശ്ശേരി ഡി.വൈ.എസ്.പി കെ. വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം നടന്ന ഓപ്പറേഷനിലാണ് പ്രതികള്‍ കുടുങ്ങിയത്. പ്രദേശത്തെ മയക്കുമരുന്ന് മാഫിയയുടെ വേരുകള്‍ തേടി അന്വേഷണം വിപുലപ്പെടുത്താനാണ് പോലീസ് തീരുമാനം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തിരുനെല്ലിയില്‍ നിന്ന് കൊട്ടിയൂരിലേക്ക് 'ഭൂതത്തെ പറഞ്ഞയച്ചു'
  • സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • എബോള: കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • ഹയര്‍ സെക്കന്‍ഡറിയില്‍ വയനാട് ജില്ലയ്ക്ക് 72.72 ശതമാനം വിജയം; വി.എച്ച്.എസ്.ഇയില്‍ സംസ്ഥാനത്ത് ഒന്നാമത്
  • കാട്ടാനയുടെ പരാക്രമം; വൈദ്യുത വേലി തകര്‍ത്തു
  • ചാരായ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു
  • സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show