OPEN NEWSER

Friday 08. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പള്ളി കമ്മിറ്റി ഓഫീസിലെ മോഷണം; മൂന്ന് ദിവസത്തിനുള്ളില്‍ മോഷ്ടാവിനെ വലയിലാക്കി അമ്പവയല്‍ പോലീസ്; 1,60,000 രൂപയാണ് കവര്‍ന്നത്

  • S.Batheri
08 May 2026

അമ്പലവയല്‍: പള്ളി കമ്മിറ്റി ഓഫിസിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന 1,60,000 രൂപ മോഷ്ടിച്ചയാള്‍ പിടിയില്‍. കോഴിക്കോട്, ബേപ്പൂര്‍, പൂഴിക്കടവ്, കൂപ്പിയില്‍ വീട്ടില്‍ കെ. ഷംസുദ്ദീന്‍ (41)നെയാണ് അമ്പലവയല്‍ പോലീസ് സംഭവം നടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ പിടികൂടിയത്. 08.05.2026 തീയതി പുലര്‍ച്ചെ പാലക്കാട് റയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ മങ്കട, തിരൂരങ്ങാടി സ്‌റ്റേഷനുകളില്‍ മോഷണ കുറ്റത്തിന് കേസുകളുണ്ട്. 

05.05.2026 തീയതി രാത്രി മഞ്ഞപ്പാറ, അന്‍സാറുല്‍ ഇസ്ലാം സംഘം മസ്ജിദ് കമ്മിറ്റി ഓഫിസിലാണ് മോഷണം നടന്നത്. രാത്രി പള്ളിയില്‍ കയറി നിസ്‌കാരം നടത്തിയ ഇയാള്‍ പള്ളി പരിസരങ്ങളില്‍ ചെലവഴിച്ച് ആളില്ലാത്ത സമയം നോക്കിയാണ് മോഷണം നടത്തിയത്. കൈയിലുണ്ടായിരുന്ന ഇരുമ്പ് ലിവര്‍ കൊണ്ട് പൂട്ട് പൊട്ടിച്ച് അകത്തുകയറിയാണ് അലമാരയിലുണ്ടായിരുന്ന പണം കവര്‍ന്നത്. പിറ്റേന്ന് പുലര്‍ച്ചെ വേഷം മാറി മുങ്ങുകയായിരുന്നു.

പരാതി ലഭിച്ചയുടന്‍ പോലീസ് സയന്റിഫിക് വിഭാഗം , ഫിംഗര്‍പ്രിന്റ് വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെകൊണ്ട് സംഭവസ്ഥലം പരിശോധിച്ചു. സംഭവ സ്ഥലത്തെയും, സമീപ സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും അന്വേഷണം നടത്തി. കൃത്യമായ അന്വേഷണത്തിനൊടുവില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് വന്യജീവി സങ്കേതത്തിലെ വനഭാഗങ്ങളില്‍ സ്‌നെയര്‍ പട്രോളിംഗ് നടത്തി
  • പോക്‌സോ കേസില്‍ പിതാവിന് തടവും പിഴയും
  • പള്ളി കമ്മിറ്റി ഓഫീസിലെ മോഷണം; മൂന്ന് ദിവസത്തിനുള്ളില്‍ മോഷ്ടാവിനെ വലയിലാക്കി അമ്പവയല്‍ പോലീസ്; 1,60,000 രൂപയാണ് കവര്‍ന്നത്
  • വയനാട് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തുല്യത പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍
  • വയനാട് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തുല്യത പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍
  • കേഴമാന്‍ വാഹനമിടിച്ച് ചത്തു
  • അലൂമിനിയം പൈപ്പുകളും ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ചു കടത്തിയവര്‍ പിടിയില്‍
  • കുട്ടികളെ പരിഹസിക്കരുത്, ഭയപ്പെടുത്തരുത്; അങ്കണവാടി ജീവനക്കാര്‍ക്കു കര്‍ശന നിര്‍ദേശം
  • ലഹരിക്കടത്തിന് തടയിടാന്‍ പോലീസ് എത്തുന്നു; പെരിക്കല്ലൂര്‍ കടവില്‍ പോലീസ് എയ്ഡ് പോസ്റ്റ് സജ്ജം
  • കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show