OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് വന്യജീവി സങ്കേതത്തിലെ വനഭാഗങ്ങളില്‍ സ്‌നെയര്‍ പട്രോളിംഗ് നടത്തി

  • S.Batheri
08 May 2026

 മുത്തങ്ങ: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, സുല്‍ത്താന്‍ ബത്തേരി, കുറിച്യാട്, തോല്‍പ്പെട്ടി റെയിഞ്ചുകളിലെ വിവിധ വനഭാഗങ്ങളില്‍ ഒരേ സമയം സ്‌നെയര്‍ പട്രോളിംഗ് നടത്തി. ഓരോ സെക്ഷന്‍, സ്‌റ്റേഷന്‍, ആര്‍.ആര്‍.ടി. എന്നിവിടങ്ങളിലെ വനപാലകരെ വിവിധ ഗ്രൂപ്പുകളായി വിന്യസിച്ച്, കുടുക്കുകള്‍ സ്ഥാപിക്കാന്‍ സാധ്യതയുള്ള മേഖലകളിലാണ് വ്യാപകമായ തിരച്ചില്‍ നടത്തിയത്. ഇത്തരത്തില്‍ ആകെ 40 ഗ്രൂപ്പുകളിലായി 218 അംഗങ്ങള്‍ പ്രസ്തുത പരിശോധനയില്‍ പങ്കെടുത്തു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് ഇതുസംബന്ധിച്ച ബോധവല്‍ക്കരണവും നടത്തി.


 സഞ്ജയ് കുമാര്‍ ഐ.പി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുത്തങ്ങ,  നസ്‌ന.ടി.ടി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുല്‍ത്താന്‍ ബത്തേരി, കണ്ണന്‍, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കുറിച്യാട്,  ഷിബുകുട്ടന്‍ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തോല്‍പ്പെട്ടി എന്നവരുടെ നേതൃത്വത്തിലാണ് വനാതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍  അരുള്‍സെല്‍വന്‍.കെ, ഐ.എഫ്.എസ്, അജിത്ത്.കെ. രാമന്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുന്നതാണ്. 




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30വരെ അവസരം
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ബൈരക്കുപ്പ പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകും: എം.പി പ്രിയങ്ക ഗാന്ധി വാദ്ര
  • മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show