OPEN NEWSER

Friday 08. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുട്ടികളെ പരിഹസിക്കരുത്, ഭയപ്പെടുത്തരുത്; അങ്കണവാടി ജീവനക്കാര്‍ക്കു കര്‍ശന നിര്‍ദേശം

  • Keralam
08 May 2026

തിരുവനന്തപുരം: അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാര്‍ പരിഹസിക്കുകയോ അവരെ ഭയപ്പെടുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന വനിതശിശു വികസന വകുപ്പിന്റെ കര്‍ശന നിര്‍ദേശം.അത്തരം നടപടി കുട്ടികളില്‍ മാനസികാഘാത മുണ്ടാക്കുമെന്നും അതിനിടയാക്കരുതെന്നുമാണ്  നിര്‍ദേശത്തിലുള്ളത്. അങ്കണവാടി സേവനങ്ങളു ടെ ഗുണനിലവാരമുയര്‍ത്തല്‍, പ്രവര്‍ത്തകരുടെ പെരുമാറ്റം മികവുറ്റതാക്കല്‍ എന്നീ ലക്ഷ്യത്തോടെ യാണ് ഇരുപതോളം നിര്‍ദേശങ്ങളുമായി വകുപ്പ് ഉത്തരവിറക്കിയത്.ഓരോ കുട്ടിയും ശാരീരികവും മാനസികവുമാ യി വ്യത്യസ്തരാണ്. അതിനാല്‍ വ്യക്തിസവിശേഷ തയറിഞ്ഞു പരിചരണം നല്‍കണം. അവരെ ഭയ പ്പെടുത്തുന്ന പെരുമാറ്റമോ ക്രൂരമായ നടപടിയോ അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്.

കുട്ടികള്‍ക്കു ശൗചാലയ പരിശീലനം നല്‍കണം. ശൗചാലയത്തില്‍ പോകേണ്ടിവന്നാല്‍ അവരെ ഭയപ്പെടുത്തരുത്. അങ്കണവാടി വീടുപോലെ തോന്നണം. രക്ഷിതാക്കള്‍ക്ക് വിവരങ്ങള്‍ സത്യസന്ധമായി കൈമാറി പരാതിയൊഴിവാക്കണം. പരാതിയുണ്ടായാല്‍ അടിയന്തര പരിഹാരം കാണണമെന്നുമെല്ലാം നിര്‍ദേശത്തിലുണ്ട്


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുട്ടികളെ പരിഹസിക്കരുത്, ഭയപ്പെടുത്തരുത്; അങ്കണവാടി ജീവനക്കാര്‍ക്കു കര്‍ശന നിര്‍ദേശം
  • ലഹരിക്കടത്തിന് തടയിടാന്‍ പോലീസ് എത്തുന്നു; പെരിക്കല്ലൂര്‍ കടവില്‍ പോലീസ് എയ്ഡ് പോസ്റ്റ് സജ്ജം
  • കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതി പിടിയില്‍
  • ക്ഷയരോഗ മുക്ത വയനാടിനായി 100 ദിന കര്‍മ്മപരിപാടി ഊര്‍ജിതമാക്കുന്നു
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്
  • ഗര്‍ഭാശയ ഗള കാന്‍സര്‍ പ്രതിരോധം 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ എച്ച്.പി.വി വാക്‌സിന്‍
  • കാണാതായ മധ്യവയസ്‌കന്‍ വനത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ബത്തേരി മൂലങ്കാവില്‍
  • യുവാവിന്റെ മരണം; പാമ്പുകടിമൂലമെന്ന് സ്ഥിരീകരണം
  • മാനന്തവാടിയില്‍ ലഹരിമരുന്നു വേട്ട; വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനക്കെത്തിച്ച 28 ഗ്രാമോളം മെത്താഫിറ്റമിന്‍ പിടികൂടി
  • കടയടപ്പ് സമരത്തില്‍ വയനാട് ജില്ലയിലെ ഭക്ഷണ വിതരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുക്കും: കെഎച്ച്ആര്‍എ വയനാട് ജില്ലാ കമ്മിറ്റി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show