OPEN NEWSER

Monday 18. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കടയടപ്പ് സമരത്തില്‍ വയനാട് ജില്ലയിലെ ഭക്ഷണ വിതരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുക്കും: കെഎച്ച്ആര്‍എ വയനാട് ജില്ലാ കമ്മിറ്റി

  • Kalpetta
05 May 2026

കല്‍പ്പറ്റ: വാണിജ്യ പാചക വാതക സിലിണ്ടറിന് ആയിരം രൂപ വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി നാളെ (മെയ് 6) നടത്തുന്ന 24 മണിക്കൂര്‍ കടയടപ്പ് സമരത്തില്‍ വയനാട് ജില്ലയിലെ ഭക്ഷണ വിതരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുക്കുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പാചകവാതകത്തിന്റെ നിയന്ത്രണാധിതമായ വിക്കയറ്റം ഹോട്ടല്‍ വ്യവസായ മേഖലയില്‍ നന്നായി ബാധിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ പല സ്ഥാപനങ്ങളും വലിയ നഷ്ടം സഹിച്ചാണ് മുന്നോട്ടുപോകുന്നത്. ചില സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ അടച്ചിരിക്കുകയാണ്, പ്രത്യക്ഷമായും പരോക്ഷമായും പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. ഹോട്ടലുകള്‍ അടച്ചാല്‍ ഇവര്‍ക്കും പണിയില്ലാതെയാകുമെന്നും കേരളഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി.

അതോടൊപ്പം തന്നെ ഹോട്ടലുകളെ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന സാധാരണ ജനങ്ങള്‍ക്കും ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും അടയ്ക്കുന്നതോടെ ബുദ്ധിമുട്ട് ഏറുകയാണ്. ഈ നില തുടര്‍ന്നാല്‍ ഭക്ഷണസാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഹോട്ടലുകാരുടെ മുന്‍പില്‍ ഇല്ല. വൈദ്യുതി ചാര്‍ജ് പോലും വന്‍തോതില്‍ ആണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഈ വിഷയങ്ങളിലെല്ലാം സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരം നടത്തുന്നത്. ആറിന് സ്ഥാപനങ്ങള്‍ അടച്ചിട്ട് രാവിലെ 10 മണിയോടുകൂടി കല്‍പ്പറ്റ ജൈത്രതിയേറ്റര്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലെത്തി ധര്‍ണ്ണ സമരം നടത്തും. വ്യാപാര മേഖലയിലെ പ്രമുഖ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
അനീഷ് ബി. നായര്‍ (സംസ്ഥാന സെക്രട്ടറി), മുജീബ് ചുണ്ടേല്‍ (ജില്ലാ പ്രസിഡണ്ട്, വിജു മന്ന ജില്ലാ സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ഇന്ന്യെല്ലോ അലേര്‍ട്ട്
  • കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു
  • തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! മൂര്‍ഖന്‍ വീട്ടമ്മയെ കടിച്ചു; വസ്ത്രത്തില്‍ മാത്രം കടിയേറ്റതിനാല്‍ ഒഴിവായത് വലിയ ദുരന്തം
  • മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; 35.8 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
  • ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍
  • കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
  • മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show