കാണാതായ മധ്യവയസ്‌കന്‍ വനത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ബത്തേരി മൂലങ്കാവില്‍
ബത്തേരി: ഏതാനും ദിവസങ്ങളായി കാണാതായ മധ്യവയസ്‌കനെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ബത്തേരി മൂലങ്കാവ് കൊട്ടനോട് സ്വദേശി മോഹനന്‍ (52) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള വന്യജീവി സങ്കേതത്തിലെ പൊന്നച്ചന്‍കൊല്ലി വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ മാസം 27ാം തീയതി വൈകുന്നേരം മുതലാണ് മോഹനനെ വീട്ടില്‍ നിന്നും കാണാതായത്. ഇദ്ദേഹത്തെ കണ്ടെത്താന്‍ ബന്ധുക്കള്‍ സുല്‍ത്താന്‍ബത്തേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.തിരച്ചില്‍ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വനംവകുപ്പ് ജീവനക്കാര്‍ വനത്തിനുള്ളില്‍ മോഹനന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
