OPEN NEWSER

Monday 18. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യുഡിഎഫിന് ചരിത്രവിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി: കോണ്‍ഗ്രസ്

  • Kalpetta
04 May 2026

കല്‍പ്പറ്റ: യുഡിഎഫിന് വയനാട്ടില്‍ ചരിത്രവിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക്. വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും യു ഡി എഫിന് ഉജ്വലവിജയമാണ് വോട്ടര്‍മാര്‍ സമ്മാനിച്ചിരിക്കുന്നത്. കല്‍പ്പറ്റയിലും സുല്‍ത്താന്‍ബത്തേരിയിലും ഭൂരിപക്ഷം ഉയര്‍ത്താനും, കഴിഞ്ഞ പത്തുവര്‍ഷമായി എല്‍ ഡി എഫ് വിജയിച്ച മാനന്തവാടി തിരിച്ചുപിടിക്കാനും സാധിച്ചത് വലിയ നേട്ടമാണ്. വയനാട് ജില്ലയോട് ഇടതുസര്‍ക്കാര്‍ തുടര്‍ന്ന അവഗണനക്കെതിരായ വിധിയെഴുത്ത് കൂടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.  വയനാട് ഗവ. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്വപ്നപദ്ധതികള്‍ക്ക് നേരെ മുഖംതിരിച്ച സര്‍ക്കാരിനുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. വയനാട് യു ഡി എഫിന്റെ ഉരുക്കുകോട്ടയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഈ വിജയം. യു ഡി എഫ് പ്രവര്‍ത്തകരുടെ കൂട്ടായ്മയോടെയും ഒത്തൊരുമയോടെയും കൂടിയുള്ള പ്രവര്‍ത്തനങ്ങളുടെ വിജയം കൂടിയാണിത്. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്താണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ഇന്ന്യെല്ലോ അലേര്‍ട്ട്
  • കെഎസ്ആര്‍ടിസി മിന്നലും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു
  • തലനാരിഴയ്ക്ക് രക്ഷപ്പെടല്‍! മൂര്‍ഖന്‍ വീട്ടമ്മയെ കടിച്ചു; വസ്ത്രത്തില്‍ മാത്രം കടിയേറ്റതിനാല്‍ ഒഴിവായത് വലിയ ദുരന്തം
  • മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; 35.8 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
  • ശക്തമായ മഴ; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍
  • കൊതുകുകളുടെ ഉറവിടം നശിപ്പിക്കാന്‍ ഊര്‍ജ്ജിത ക്യാമ്പയിന്‍; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
  • മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show