OPEN NEWSER

Friday 08. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലഹരിക്കടത്തിന് തടയിടാന്‍ പോലീസ് എത്തുന്നു; പെരിക്കല്ലൂര്‍ കടവില്‍ പോലീസ് എയ്ഡ് പോസ്റ്റ് സജ്ജം

  • S.Batheri
08 May 2026

പുല്‍പ്പള്ളി: കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള പെരിക്കല്ലൂര്‍ കടവില്‍ ലഹരിക്കടത്തും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിനായി പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനമാരംഭിക്കുന്നു. എയ്ഡ് പോസ്റ്റിനാവശ്യമായ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ തന്നെ എയ്ഡ് പോസ്റ്റ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും.പകലും രാത്രിയുമായി മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വീതം എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടാകും.കടവ് മുതല്‍ തീരദേശ മേഖലയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഒമ്പതോളം സി.സി.ടി.വി ക്യാമറകളുടെ കണ്‍ട്രോള്‍ യൂണിറ്റ് എയ്ഡ് പോസ്റ്റിലായിരിക്കും സജ്ജീകരിക്കുക.വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനായി ഉടന്‍ തന്നെ ഇവിടെ ബാരിക്കേഡുകള്‍ സ്ഥാപിക്കും.

കര്‍ണാടകയില്‍ നിന്നും കബനി പുഴ കടന്ന് കഞ്ചാവും മദ്യവും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വ്യാപകമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നുണ്ടെന്ന പരാതി ശക്തമാണ്. നിലവില്‍ പുല്പള്ളിയില്‍ നിന്നോ ബത്തേരിയില്‍ നിന്നോ ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യമാണുള്ളത്. പെരിക്കല്ലൂരില്‍ പോലീസിന്റെ സ്ഥിരം സാന്നിധ്യം ഉണ്ടാകുന്നതോടെ ഇത്തരം ലഹരിക്കടത്തുകള്‍ക്ക് അറുതി വരുത്താന്‍ കഴിയുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

?പെരിക്കല്ലൂരില്‍ എയ്ഡ് പോസ്റ്റ് വരുന്നതോടെ അതിര്‍ത്തി വഴിയുള്ള കുറ്റകൃത്യങ്ങള്‍ കുറയുമെന്നും നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുട്ടികളെ പരിഹസിക്കരുത്, ഭയപ്പെടുത്തരുത്; അങ്കണവാടി ജീവനക്കാര്‍ക്കു കര്‍ശന നിര്‍ദേശം
  • ലഹരിക്കടത്തിന് തടയിടാന്‍ പോലീസ് എത്തുന്നു; പെരിക്കല്ലൂര്‍ കടവില്‍ പോലീസ് എയ്ഡ് പോസ്റ്റ് സജ്ജം
  • കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതി പിടിയില്‍
  • ക്ഷയരോഗ മുക്ത വയനാടിനായി 100 ദിന കര്‍മ്മപരിപാടി ഊര്‍ജിതമാക്കുന്നു
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്
  • ഗര്‍ഭാശയ ഗള കാന്‍സര്‍ പ്രതിരോധം 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ എച്ച്.പി.വി വാക്‌സിന്‍
  • കാണാതായ മധ്യവയസ്‌കന്‍ വനത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ബത്തേരി മൂലങ്കാവില്‍
  • യുവാവിന്റെ മരണം; പാമ്പുകടിമൂലമെന്ന് സ്ഥിരീകരണം
  • മാനന്തവാടിയില്‍ ലഹരിമരുന്നു വേട്ട; വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനക്കെത്തിച്ച 28 ഗ്രാമോളം മെത്താഫിറ്റമിന്‍ പിടികൂടി
  • കടയടപ്പ് സമരത്തില്‍ വയനാട് ജില്ലയിലെ ഭക്ഷണ വിതരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കെടുക്കും: കെഎച്ച്ആര്‍എ വയനാട് ജില്ലാ കമ്മിറ്റി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show