OPEN NEWSER

Friday 08. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തുല്യത പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍

  • Kalpetta
08 May 2026

കല്‍പ്പറ്റ: വയനാട് ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും തുല്യത പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍. ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തുല്യത കോഴ്‌സുകളുടെ ജില്ലാതല രജിസ്‌ട്രേഷന്‍ ക്യാമ്പയിനിന്റെ  ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. വിദ്യാഭ്യാസ രംഗത്ത് നിന്ന് വിവിധ കാരണങ്ങളാല്‍ പുറത്തുപോയവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ തുല്യതാ കോഴ്‌സുകള്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നും ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും സാക്ഷരതാ പദ്ധതിയുടെ ഭാഗമാക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

തുല്യതാ കോഴ്‌സുകളിലേക്ക് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സാക്ഷരതാ പ്രേരക്മാര്‍ വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണെന്ന് ജില്ലാ സാക്ഷാരതാ മിഷന്‍ അറിയിച്ചു. പദ്ധതിയുടെ വിജയത്തിന് വേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിദ്യാഭ്യാസ  ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവരുടെ ജില്ലാതല യോഗം സംഘടിപ്പിക്കും. രജിസ്‌ട്രേഷന്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗവും ചേരും. പഞ്ചായത്ത് തലത്തില്‍ കോര്‍ ഗ്രൂപ്പ് രൂപീകരിച്ച് തുല്യത പഠന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ക്ലാസുകള്‍ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മാത്രമായിരിക്കും നടത്തുക. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് പ്രത്യേക പദ്ധതി രൂപീകരിച്ച് സൗജന്യ പഠന സൗകര്യം ഒരുക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്. 17 വയസ് പൂര്‍ത്തിയായി ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് പത്താം ക്ലാസിലേക്കും, 22 വയസ് പൂര്‍ത്തിയായി പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി കോഴ്‌സിലേക്കും പ്രവേശനം നേടാം.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ടി. ഹംസ  അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സല്‍മ മോയിന്‍, ജിനി തോമസ്, വി. എന്‍. ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നസീമ ടീച്ചര്‍, കമല രാമന്‍, മുഫീദ തെസ്‌നി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, ജില്ലാ സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍  പി. പ്രശാന്ത് കുമാര്‍, ജില്ലാ സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ ഡോ. എം.കെ സ്വയ, പ്രേരക് പ്രതിനിധികളായ ഷിന്‍സി റോയ്, എം കൊച്ചുറാണി എന്നിവര്‍ സംസാരിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തുല്യത പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍
  • വയനാട് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തുല്യത പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍
  • കേഴമാന്‍ വാഹനമിടിച്ച് ചത്തു
  • അലൂമിനിയം പൈപ്പുകളും ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ചു കടത്തിയവര്‍ പിടിയില്‍
  • കുട്ടികളെ പരിഹസിക്കരുത്, ഭയപ്പെടുത്തരുത്; അങ്കണവാടി ജീവനക്കാര്‍ക്കു കര്‍ശന നിര്‍ദേശം
  • ലഹരിക്കടത്തിന് തടയിടാന്‍ പോലീസ് എത്തുന്നു; പെരിക്കല്ലൂര്‍ കടവില്‍ പോലീസ് എയ്ഡ് പോസ്റ്റ് സജ്ജം
  • കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതി പിടിയില്‍
  • ക്ഷയരോഗ മുക്ത വയനാടിനായി 100 ദിന കര്‍മ്മപരിപാടി ഊര്‍ജിതമാക്കുന്നു
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്
  • ഗര്‍ഭാശയ ഗള കാന്‍സര്‍ പ്രതിരോധം 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ എച്ച്.പി.വി വാക്‌സിന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show