OPEN NEWSER

Wednesday 26. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൂളിവയല്‍ അപകടം: മരണം മൂന്നായി

  • Mananthavadi
11 Mar 2026

കൂളിവയല്‍: തിങ്കളാഴ്ച പനമരം കൂളിവയലില്‍ വെച്ച് കെ. എസ് ആര്‍ ടി സി ബസ്സില്‍ കാറിടിച്ചുണ്ടായ  അപകടത്തില്‍ പരിക്കുപറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വന്നിരുന്ന അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ ഉത്തര്‍ദിനാജ്പുര്‍ സ്വദേശികളായ അജിജുര്‍ റഹ്മാന്റെയും, സാംനൂറിന്റെയും  മകന്‍  മുഹമ്മദ് യാസീന്‍ (24) ആണ് മരിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ യാസീനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും, പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.അപകടത്തില്‍ കോഴിക്കോട് കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു (38), വെസ്റ്റ് ബംഗാള്‍ സ്വദേശി അബ്ദുള്‍ അന്‍സാരി (28) എന്നിവര്‍ അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. അഞ്ചു കുന്ന് ഭാഗത്ത് വീട് നിര്‍മ്മാണത്തിനായെത്തിയതായിരുന്നു കോണ്‍ട്രാക്ടറായ രഞ്ജുവും, ജീവനക്കാരായ അതിഥി തൊഴിലാളികളും.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show