OPEN NEWSER

Tuesday 17. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു

  • Kalpetta
03 Feb 2026

കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിദ്യാഭ്യാസആരോഗ്യ മേഖലകളിലെ  വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നാം മേഖല സി.എസ്.ആര്‍ ഫണ്ടിലുള്‍പ്പെടുത്തി 47.73 ലക്ഷം രൂപ ജില്ലയ്ക്ക് അനുവദിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയ്ക്ക് എസ്.ബി.ഐ കോഴിക്കോട് മേഖലാ മാനേജര്‍ എ. കെ. റിതേഷ് ചെക്ക് കൈമാറി. വിദ്യാഭ്യാസം, ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ തുക അനുവദിച്ചത്. സ്‌കൂളുകളില്‍ റീയൂസബിള്‍ സാനിറ്ററി പാഡ് വിതരണം, പ്രീമെട്രിക് ഹോസ്റ്റലുകളില്‍ സാനിറ്ററി പാഡ് ലഭ്യത ഉറപ്പാക്കല്‍, വിദ്യാര്‍ത്ഥിനികള്‍ക്ക് സൈക്കിള്‍ വിതരണം,  അടിസ്ഥാന സൗകര്യ വികസനം എന്നിവ തുക വിനിയോഗിച്ച് നടപ്പാക്കും.

പിണങ്ങോട്, തലപ്പുഴ, പൂതാടി ഗവ യു. പി സ്‌കൂളുകളുടെയും മുള്ളന്‍കൊല്ലി, പൂതാടി, അമ്പലവയല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും നവീകരണ പ്രവര്‍ത്തനവും നടപ്പാക്കും.  അച്ചൂര്‍, കോട്ടത്തറ, തോല്‍പ്പെട്ടി ഗവ സ്‌കൂളുകളിലെ ശുചിമുറി നിര്‍മാണം, വിവിധ ഗവ ഹൈസ്‌കൂള്‍,  പ്രീമെട്രിക് ഹോസ്റ്റലുകള്‍, ഗവ മെഡിക്കല്‍ കോളേജ്, ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമി, ആര്‍ച്ചറി അക്കാദമി എന്നിവിടങ്ങളില്‍ സാനിറ്ററി പാഡ് ഇന്‍സിനറേറ്റര്‍ എന്നിവ സ്ഥാപിക്കും. കളക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ എച്ച്.ആര്‍ മാനേജര്‍ ചിത്ര, എസ്.ബി.എസ്.യു സെക്രട്ടറി വി. ഗിരീശന്‍, എസ്.ബി.ഐ.ഒ.എ സെക്രട്ടറി മഹേഷ് വിഷ്ണു എന്നിവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ്: ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിപ്പ്
  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
  • റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം സുതാര്യമായി: മന്ത്രി കെ.രാജന്‍
  • കൊഴിഞ്ഞുപോക്ക് തടയാന്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യം: ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍; വയനാട് ജില്ലയുടെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികള്‍
  • നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം പരിചയപ്പെടാന്‍ വോട്ടുവണ്ടി
  • കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പോലീസിന്റെ പിടിയില്‍
  • വാലന്റൈന്‍സ് ഡേ: 'സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടി' യില്‍ എക്‌സൈസ് റെയ്ഡ്: രാസലഹരിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show