OPEN NEWSER

Thursday 10. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേളയ്ക്ക് തുടക്കമായി;42 വിദ്യാലയങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ മത്സരിക്കും*

  • Kalpetta
09 Jan 2026

41ാം മത് സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായിക മേളയ്ക്ക് ജില്ലയില്‍ തുടക്കമായി. മാനന്തവാടി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ആതിഥേയത്വം വഹിക്കുന്ന കായിക മേള എം.കെ ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്‌റ്റേഡിയത്തില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ഓരോ മേളകളിലൂടെയും മികച്ച കായിക സംസ്‌കാരം ഉണ്ടാക്കിയെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മേളയുടെ ദീപശിഖ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഏറ്റുവാങ്ങി. മേളയുടെ ഭാഗമായി സംഘടിപ്പിച്ച
മാര്‍ച്ച് പാസ്റ്റ് സല്യൂട്ട് നഗരസഭ ചെയര്‍മാന്‍ സ്വീകരിച്ചു. മാര്‍ച്ച് പാസ്റ്റില്‍ മാനന്തവാടി ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനവും നെടുമങ്ങാട് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും സുല്‍ത്താന്‍ ബത്തേരി ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. മാനന്തവാടി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് ഫായിസ് കായികതാരങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
മാനന്തവാടി ടെക്‌നിക്കല്‍ ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ച 41മത് ടെക്‌നിക്കല്‍ സ്‌കൂള്‍ കായിക മേള ആപ്ലിക്കേഷന്‍ കളക്ടര്‍ ലോഞ്ച് ചെയ്തു.

സംസ്ഥാനത്തെ 42 സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലെ ആയിരത്തില്‍ പരം കായിക പ്രതിഭകളാണ് കായിക മാമാങ്കത്തില്‍ മാറ്റുരയ്ക്കുന്നത്. 58 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കുന്ന മേള 11ന് വൈകിട്ട് മൂന്നിന് സമാപിക്കും. കായികമേളയുടെ ഭാഗമായി ഉണര്‍വ് നാടന്‍കല പഠന കേന്ദ്രം അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറി.

എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍ അധ്യക്ഷയായ പരിപാടിയില്‍ കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ പി.പി ബിന്ദു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പി. ജയപ്രകാശ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ്, ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ വി. പ്രദീപ്, കളമശ്ശേരി എസ്.ഐ.ടി.ടി.ടി.ആര്‍ ജോയിന്റ് ഡയറക്ടര്‍ കെ.ജി. സിനിമോള്‍, കോഴിക്കോട് ആര്‍.ഡി.ടി.ഇ ജോയിന്റ് ഡയറക്ടര്‍ പി.ടി. അഹമ്മദ് സെയ്ദ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.എസ്. ഷിബു, മീനങ്ങാടി, മേപ്പാടി, മാനന്തവാടി ഗവ. പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാള്‍മാരായ ജോണ്‍സണ്‍ ജോസഫ്, ബി.എസ്. ജൗഹറലി, എം.ജെ. ബിജു, സുല്‍ത്താന്‍ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് ആര്‍. എസ് സജിത്ത്, മാനന്തവാടി ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് നവാസ്, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
  • ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
  • പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസും ലീഗും കട്ടയ്ക്ക് കട്ട..! ലീലാ ഗോവിന്ദനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • യാത്രക്കാരന് ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യിപ്പിച്ച കണ്ടക്ടര്‍ക്ക് സസ്‌പെപെന്‍ഷന്‍
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
  • വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സവാള വില്‍പ്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
  • സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show