ബെയ്‌ലി ഉത്പന്നങ്ങള്‍ ഇനി സ്വന്തം കെട്ടിടത്തില്‍ നിര്‍മ്മിക്കും; കെട്ടിട നിര്‍മ്മാണത്തിന് തറക്കല്ലിട്ടു
പുത്തൂര്‍വയല്‍: വയനാട് ജില്ലയിലെ ദുരന്ത ബാധിതരായ വനിതകളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന ബെയ്‌ലി ഉത്പന്നങ്ങള്‍ ഇനി സ്വന്തം കെട്ടിടത്തില്‍ നിര്‍മ്മിക്കും. പുത്തൂര്‍വയലിലാണ് ബെയ്‌ലി ഉത്പന്നങ്ങള്‍ക്ക് സ്വന്തമായി ഓഫീസ് ഒരുങ്ങുന്നത്. മുണ്ടക്കൈ ചൂരല്‍മല പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് നിരാലംബരായ ഒരു കൂട്ടം വനിതകളുടെ നേതൃത്വത്തില്‍ ആരംഭിച്ച ബെയ്‌ലി ബ്രാന്‍ഡിന് കീഴില്‍ വിവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം നടത്തുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഉത്പന്നങ്ങളുടെ നിര്‍മ്മാണ വിപണന ഘട്ടങ്ങളില്‍ ഭീമമായ തുക ചെലവഴിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്.
കെട്ടിട വാടകയായി വലിയ തുക നല്‍കേണ്ടിവരുന്നത് പ്രവര്‍ത്തന ലാഭം കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാകുന്നതായി ബെയ്‌ലി അംഗങ്ങള്‍ പറയുന്നു. വാടക ഇല്ലാത്ത സ്വന്തം ഉല്‍പാദന കേന്ദ്രം ഒരുങ്ങുന്നതോടെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുകയാണ്. കോഴിക്കോട് ഡിവിഷന്‍ എല്‍.ഐ.സി ക്ലാസ് 1 ഓഫീസേഴ്‌സ് അസോസിഷനാണ് കെട്ടിടം നിര്‍മ്മിച്ചുനല്‍കുന്നത്. എല്‍.ഐ.സി മാനേജര്‍മാരും ക്ലാസ് 1 ഓഫീസര്‍മാരും സംയുക്തമായി സമാഹരിച്ച 65 ലക്ഷം രൂപ ചെലവിട്ട് ജനുവരിയോടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വഹിച്ചു. കണ്‍വീനര്‍ പി രാമകൃഷ്ണന്‍ അധ്യക്ഷനായ പരിപാടിയില്‍ ഡിവിഷണല്‍ സെക്രട്ടറി റിയ ബിനീഷ്, പ്രസിഡന്റ് സാലിഹ്, നഗരസഭാ കൗണ്‍സിലര്‍ രാജന്‍, ബെയ്‌ലി പ്രൊജക്ട പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
