അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും: എന്‍.ഡി അപ്പച്ചന്‍

മുട്ടില്‍: അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നത് സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണെന്ന് എഐസിസി മെമ്പര്‍ എന്‍.ഡി അപ്പച്ചന്‍ ആരോപിച്ചു. വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വര്‍ണ്ണം മോഷ്ടിച്ച സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എതിരെ പ്രതിഷേധിച്ചുകൊണ്ട് മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുട്ടില്‍ ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വര്‍ണ്ണ കവര്‍ച്ചയെക്കുറിച്ച് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അറിയാമായിരുന്നു എന്നും ഹൈക്കോടതി ഇടപെട്ടതോടുകൂടി ആണ് വിവരം പുറത്തായതെന്നും ഈ വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നും, ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമല്ല സര്‍ക്കാരും ദേവസ്വം ബോര്‍ഡും കള്ള കച്ചവടത്തില്‍ പങ്കാളികളാണെന്നുംഅദ്ദേഹം പറഞ്ഞു.
മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോയ് തൊട്ടിത്തറ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി ബിനുതോമസ് മുഖ്യ പ്രഭാഷണം നടത്തി. എം. ഒ. ദേവസ്യ, ഫൈസല്‍ പാപ്പിന, സുന്ദര്‍ രാജ് എടപ്പെട്ടി, മോഹന്‍ ദാസ് കോട്ടക്കൊല്ലി,ഷിജു ഗോപാലന്‍,കെ പത്മനാഭന്‍, ശ്രീദേവി ബാബു, ഉഷ തബി, രവീന്ദ്രന്‍ മാണ്ടാട്, സുധീഷ് പരിയാരം,നിഷ സുധാകരന്‍, വിനായകന്‍, സുനില്‍ മുട്ടില്‍, സിദീഖ് ഓണാട്ട്, മേരി സിറിയക്, ബിജു മാണ്ടാട്, ഷൈജു, വര്‍ക്കി പാലാട്ടില്‍,എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍